ജൂഡ് ആൻ്റണിയേക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി; മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് താരം

Last Updated:

ജുഡിന് തലയിൽ മുടി ഇല്ലെന്നേയുള്ളു ബുദ്ധിയുണ്ടെന്നാണ് ടീസർ ലോഞ്ചിങ്ങിനിടെ മമ്മൂട്ടി പറഞ്ഞത്

കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ജൂഡ് ആന്‍റണിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മമ്മൂട്ടി.  സംവിധായകൻ ജൂഡ് ആന്റണി ജോസഫിന് മുടി ഇല്ലെന്നേയുള്ളു ബുദ്ധിയുണ്ട് എന്ന താരത്തിന്‍റെ പരാമര്‍ശത്തില്‍ എതിര്‍പ്പുമായി നിരവധിപേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് വിഷയത്തില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചത്.  ജൂഡ് ആന്റണിയെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നുവെന്ന് മമ്മൂട്ടി വ്യക്തിമാക്കി. വിഷയം കൃത്യമായി ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്താനും താരം മറന്നില്ല.
മമ്മൂട്ടി ബോഡി ഷെയ്മിങ് നടത്തിയെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ഉടലെടുത്തതോടെ പ്രതികരണവുമായി ജുഡ് ആന്റണി തന്നെ രംഗത്തെത്തിയിരുന്നു. തനിക്കോ തന്റെ കുടുംബത്തിനോ ഇല്ലാത്ത വിഷമം ഉള്ളവർ മമ്മൂട്ടിയെ ചൊറിയാൻ നിൽക്കാതെ തന്റെ മുടി കൊഴിയാൻ കാരണക്കാരായ വിവിധ ഷാംപൂ കമ്പനികൾക്കെതിരെ ശബ്ദം ഉയർത്തുവാനാണ് ജൂഡ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം 2018 എന്ന ജൂഡിന്റെ ചിത്രത്തിന്റെ ടീസർ ലോഞ്ചിങ്ങിനിടെയാണ് മമ്മൂട്ടി സംവിധായകന്റെ മുടിയെ കുറിച്ച് പറയുന്നത്. ജുഡിന് തലയിൽ മുടി ഇല്ലെന്നേയുള്ളു ബുദ്ധിയുണ്ടെന്നാണ് ടീസർ ലോഞ്ചിങ്ങിനിടെ മമ്മൂട്ടി പറഞ്ഞത്. ഇത് പിന്നീട് മലയാളത്തിന്റെ മെഗാ സ്റ്റാർ ബോഡി ഷെയ്മിങ് നടത്തിയെന്ന് പറഞ്ഞു കൊണ്ട് നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് മമ്മൂട്ടി വിഷയത്തില്‍ ഖേദം പ്രകടിപ്പച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ജൂഡ് ആൻ്റണിയേക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി; മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് താരം
Next Article
advertisement
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
  • ചീനിക്കുഴി ഹമീദിന് മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന കേസിൽ വധശിക്ഷ വിധിച്ചു.

  • സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനെയും കുടുംബത്തെയും വീട്ടില്‍ പൂട്ടി തീകൊളുത്തി കൊന്ന കേസാണ് ഇത്.

  • വീട്ടിലെ വെള്ളം ഒഴുക്കി കളഞ്ഞ് തീ അണയ്ക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഹമീദ് തടസപ്പെടുത്തി.

View All
advertisement