റേഷനരി കൂട്ടി ചോറുണ്ടതിന് ശേഷം അതിന്റെ ഗുണമേന്മയെ കുറിച്ചാണ് സംവിധായകൻ രഞ്ജിത് ശങ്കർ പറയുന്നത്. നല്ല അരി നൽകുന്ന സർക്കാരിനെയും രഞ്ജിത് അഭിനന്ദിച്ചു. പൊതു വിതരണ ക്വാളിറ്റിക്ക് സർക്കാരിന് ഒരു ബിഗ് സല്യൂട്ടെന്നാണ് സംവിധായകന്‍ ഫെയ്സ്ബുക്കിൽ പറഞ്ഞത്.
TRENDING:തിരുവനന്തപുരം എസ്എടി ആശുപത്രി ഹോസ്റ്റലിന് സമീപം മധ്യവയസ്കൻ തൂങ്ങിമരിച്ചനിലയിൽ [NEWS]‘ഗോപാലേട്ടന്റെ ഇളയപശു SSLC പാസായോ മക്കളേ’; ഡി.വൈ.എഫ്.ഐയുടെ ട്രോൾ കുത്തിപ്പൊക്കി സൈബർ ലോകം [NEWS]'കണക്ക്'തെറ്റിയില്ല; ഒരു മിനിറ്റിൽ 196 ചോദ്യങ്ങൾക്ക് ഉത്തരം നല്‍കി പത്തുവയസുകാരാൻ ഗിന്നസ് റെക്കോഡിലേക്ക് [NEWS]
advertisement
റേഷനരി കൂട്ടി ചോറുണ്ടു .സൂപ്പർ മാർക്കറ്റ് അരിയേക്കാൾ എല്ലാം കൊണ്ടും മികച്ചത് .ഇന്നത്തെ ഈ പൊതു വിതരണ ക്വാളിറ്റിക്ക് സർക്കാരിന് ഒരു ബിഗ് സല്യൂട്ട്! എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയിരിക്കുന്നത്.
പോസ്റ്റിൽ ലൈക്കുകളും കമന്റുകളുമായി നിരവധി പേർ എത്തിയിട്ടുണ്ട്. ധാരാളം പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്. സാമൂഹിക വിഷയങ്ങളിലും തന്റെ അഭിപ്രായം പങ്കുവയ്ക്കുന്ന ചലച്ചിത്ര പ്രവർത്തകൻ കൂടിയാണ് രഞ്ജിത് ശങ്കർ. 2009-ൽ പുറത്തിറങ്ങിയ പാസഞ്ചറാണ് ആദ്യ ചിത്രം.