TRENDING:

'കാനിലെ നേട്ടം ഇകഴ്ത്തി കാണിക്കാൻ ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴക്കുന്നു'; സജിൻ ബാബു

Last Updated:

കാനും കനിയുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ബിരിയാണി എന്ന സിനിമയും ചര്‍ച്ചയായി മാറി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’.ഇതോടെ സിനിമയും അതിലെ അണിയറ പ്രവർത്തകരും രാജ്യത്ത് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. പായൽ കപാഡിയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
advertisement

എന്നാൽ ഇതോടെ വീണ്ടും ചർച്ചയായിരിക്കുകയാണ് സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന സിനിമ. മത രാഷ്ട്രീയ സദാചാര ബോധങ്ങളെ പൊളിച്ചെഴുതുന്ന ചിത്രം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കനി കുസൃതിയുടെ ബിരിയാണിയിലെ കഥാപാത്രം വലിയ രീതിയിൽ നിരൂപക പ്രശംസ നേടിയ ഒന്നാണ്. ചിത്രത്തിനു കനിയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാൽ താൻ ആ കഥാപാത്രം ചെയ്‌തത് ഇഷ്ടപ്പെട്ടിട്ടല്ലെന്നും പണത്തിന് വേണ്ടി മാത്രമാണെന്നുമായിരുന്നു പുതിയ അഭിമുഖത്തിൽ കനി കുസൃതി വെളിപ്പെടുത്തിയത്. ഇപ്പോഴിതാ കനിയുടെ ഈ വെളിപ്പെടുത്തലിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സജിൻ ബാബു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സജിൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചത്.

advertisement

Also read-'ബിരിയാണി'ക്ക് ശേഷം 'തിയറ്ററു'മായി സജിൻ ബാബു; റിമ കല്ലിങ്കൽ നായിക

ഫേസ്ബുക്ക് പോസ്റ്റിൻരെ പൂർണ രൂപം

കുറെ കാലം മുന്നേ ബിരിയാണി എന്ന സിനിമ ഞാൻ എഴുതി സംവിധാനം ചെയ്തതാണ്. അതിന്റെ രാഷ്ട്രീയവും, കാഴ്ചപ്പാടും എല്ലാം എന്റേതാണ്. അത് അത് ആദ്യമായി പ്രദർശിപ്പിച്ച ഇറ്റലിയിലെ ഫെസ്റ്റിവലിൽ ബെസ്റ്റ് സിനിമക്കുള്ള അവാർഡ് ഉത്പ്പടെ ദേശീയ അവാർഡും,സംസ്ഥാന പുരസ്ക്കാരവും നിരവധി അന്താരാഷ്ട പുരസ്ക്കാരങ്ങളും, അംഗീകാരങ്ങളും, അഭിനന്ദനങ്ങളും എല്ലാം കിട്ടിയിരുന്നു. സിനിമയുടെ രാഷ്ട്രീയം എന്തെന്ന് മനസ്സിലാകേണ്ടവർക്ക് മനസ്സിലാകുകയും, അല്ലാത്തവർ എന്നോട് ചോദിക്കുമ്പോൾ എനിക്കുള്ള മറുപടിയും ഞാൻ അന്നേ കൊടുത്തിരുന്നു. ഇപ്പോഴും അതിന് വ്യക്തതമായതും ഞാൻ നേരിട്ടതും, ജീവിച്ചതും,അനുഭവിച്ചതും ആയ ജീവിതാനുഭവം കൊണ്ടുള്ള മുറുപടി എനിക്ക് ഉണ്ട് താനും. ഞാനും എന്റെ കുടെ വർക്ക് ചെയത സുഹൃത്തുക്കൾ അടങ്ങിയ ക്രൂവും, വളരെ ചെറിയ പൈസയിൽ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണത്. ആ സിനിമയിലെ പ്രധാന കഥാപാത്രം ചെയ്ത കനി നമ്മുടെ അന്നത്തെ ബഡ്ജറ്റിനനുസരിച്ച് ഞങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന പ്രതിഫലം കൊടുക്കുകയും അത് സന്തോഷത്തോടെ അവർ അത് വാങ്ങിയതുമാണ്. ആ ചിത്രത്തിന്റെ പിന്നീടുള്ള എല്ലാ കാര്യങ്ങളിലും അവർ സഹകരിച്ചിട്ടുമുണ്ട്. ആ സിനിമ ചിത്രീകരണം നടക്കുമ്പോഴും, ഇപ്പോഴും വ്യക്തിപരമായി യാതൊരു വിധ പ്രശ്നങ്ങളും ഞാനും കനിയും തമ്മിൽ ഇല്ല എന്ന് മാത്രമല്ല, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കുന്നതിനോ സംസാരിക്കുന്നതിനോ ഒരു പ്രശ്നവും ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതിനക്കാലൊക്കെ വലുത് ഒരു ഇന്ത്യൻ സിനിമ മുപ്പത് കൊല്ലത്തിന് ശേഷം മെയിൻ കോമ്പറ്റിഷനിൽ മത്സരിച്ച് ആദ്യമായി ഗ്രാൻഡ് പ്രീ അവാർഡ് നേടി എന്നതാണ്. ഇത്രയും കാലത്തിനിടക്ക് ബിരിയാണിയെ കുറിച്ച് അധികം ചർച്ച ചെയ്യാത്തവർ കാനിൽ ഒരു സിനിമ നേടിയ നേട്ടത്തിനെ ഇകഴ്ത്തി കാണിക്കാൻ വേണ്ടി ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ബിരിയാണിക്ക് മുമ്പും, ഞാൻ ചെയ്ത സിനിമളിൽ രാഷ്ട്രീയം ഉണ്ട്. അതിന് ശേഷം ചെയ്ത “തിയറ്റർ “ എന്ന റിലീസ് ആകാൻ പോകുന്ന സിനിമയിലും വ്യക്തമായ രാഷ്ട്രീയം ഉണ്ട് എന്ന് പറഞ്ഞ്കൊണ്ട് നിർത്തുന്നു.

advertisement

ഇത് ഇന്ന് രാവിലെ മുതൽ എന്നെ വിളിക്കുന്നവരോടുള്ള മറുപടിയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

summary:biriyani driector sajin babu share a facebook post reacts on Islamophobia in his film biriyani after Cannes

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'കാനിലെ നേട്ടം ഇകഴ്ത്തി കാണിക്കാൻ ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴക്കുന്നു'; സജിൻ ബാബു
Open in App
Home
Video
Impact Shorts
Web Stories