മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ അമരത്തുണ്ടായിരുന്നു സിദിഖ്. സുഹൃത്തിന്റെ മൃതദേഹത്തിന് അരികിൽ കണ്ണുനിറഞ്ഞു നിന്ന ലാലിന്റെ ദൃശ്യങ്ങൾ മലയാളികൾക്ക് നൊമ്പരക്കാഴ്ചയായി. മമ്മൂട്ടി, ജയറാം, ടോവിനോ തോമസ്, സായികുമാർ, ജഗദീഷ്, കമൽ, ബി ഉണ്ണികൃഷ്ണൻ, ഫാസില്‍, ഫഹദ് ഫാസില്‍ തുടങ്ങി താരങ്ങളും സംവിധായകരുമടക്കം സിനിമാ മേഖല ഒന്നാകെ പ്രിയ സംവിധായകന് യാത്രാമൊഴി ചൊല്ലി.
advertisement
നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ബാധയെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രിയാണ് ലോകത്തോട് വിടപറഞ്ഞത്. ജൂലായ് പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ന്യുമോണിയ ബാധയുമുണ്ടായി. തിങ്കളാഴ്ച പകൽ മൂന്നു മണിയോടെ ഹൃദയാഘാതം ഉണ്ടായി. തുടർന്ന് എക്‌മോ സഹായത്തോടെ ചികിത്സ നൽകിയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.