'എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങൾ സൃഷ്ടിച്ച രണ്ടുപേരിൽ ഒരാൾ വിട പറഞ്ഞിരിക്കുന്നു'; വൈകാരികമായ കുറിപ്പുമായി മുകേഷ്
- Published by:Arun krishna
- news18-malayalam
Last Updated:
സിദ്ധിഖ് ലാല്‍ ടീമിന്‍റെ ആദ്യ സംവിധാന സംരഭമായ റാംജീറാവു സ്പീക്കിങ്, ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ തുടങ്ങിയ സിനിമകളിലെല്ലാം മുകേഷ് പ്രധാന വേഷത്തിലെത്തിയിരുന്നു.
സംവിധായകന്‍ സിദ്ധിഖിന്‍റെ വിയോഗത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി നടന്‍ മുകേഷ്. മലയാള സിനിമയില്‍ മുകേഷ് എന്ന നടനെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളാണ് സിദ്ധിഖില്‍ നിന്ന് ലഭിച്ചത്. സിദ്ധിഖ് ലാല്‍ ടീമിന്‍റെ ആദ്യ സംവിധാന സംരഭമായ റാംജീറാവു സ്പീക്കിങ്, ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ തുടങ്ങിയ സിനിമകളിലെല്ലാം മുകേഷ് പ്രധാന വേഷത്തിലെത്തിയിരുന്നു.
മുകേഷിന്‍റെ വാക്കുകള്‍
സിദ്ദീഖ് വിട പറഞ്ഞു..എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്…? എന്നിലെ കലാകാരന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ, എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങൾ, മുകേഷ് എന്ന നടന് മലയാളികളുടെ ഹൃദയത്തിൽ ചിര പ്രതിഷ്ഠ നേടാൻ, ഒരു നൂറ്റാണ്ടിന്റെ സിനിമകൾ സൃഷ്ടിച്ച രണ്ടുപേരിൽ ഒരാൾ വിട പറഞ്ഞിരിക്കുന്നു….
advertisement
വ്യക്തിപരമായും ഇത് എനിക്ക് നികത്താൻ ആവാത്ത നഷ്ടം തന്നെയാണ്… ഒരിക്കലും പ്രതീക്ഷിക്കാത്ത വിയോഗം..
ഈ സാഹചര്യത്തിൽ കൂടുതൽ പറയാൻ ഞാൻ അശക്തനാണ്….
ആത്മമിത്രമേ ആദരാഞ്ജലികൾ
റാംജിറാവുവിലെ ഗോപാലകൃഷ്ണന്‍, ഹരിഹര്‍ നഗറിലെ മഹാദേവന്‍, ഗോഡ്ഫാദറിലെ രാമഭദ്രന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ സിദ്ധിഖ് ലാല്‍ കൂട്ടുക്കെട്ട് മുകേഷിന് സമ്മാനിച്ചവയാണ്. രൾ രോഗബാധയെ (non alcoholic liver cirrhosis) തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ദിഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും രാത്രി ഒമ്പത് മണിയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരി ക്കുകയായിരുന്നു. സംവിധായകന്‍ ലാല്‍, ബി. ഉണ്ണികൃഷ്ണന്‍ എന്നിവരാണ് സിദ്ധിഖിന്‍റെ വിയോഗം ഔദ്യോഗികമായി പങ്കുവെച്ചത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 08, 2023 10:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങൾ സൃഷ്ടിച്ച രണ്ടുപേരിൽ ഒരാൾ വിട പറഞ്ഞിരിക്കുന്നു'; വൈകാരികമായ കുറിപ്പുമായി മുകേഷ്