മമ്മൂട്ടിയെ നായകനാക്കി ദാദാ സാഹിബും രാക്ഷസരാജാവും, സുരേഷ് ഗോപിയെ നായകനാക്കി ബ്ലാക്ക്‌ക്യാറ്റ്, ജയറാമിനെ നായകനാക്കി ദൈവത്തിന്റെ മകൻ, പൃഥ്വിരാജിനെ നായകനാക്കി സത്യവും വെള്ളിനക്ഷത്രവും എന്നിവയൊക്കെ എടുത്തിട്ടും മോഹൻലാലും വിനയനും ഒന്നിക്കാത്തതിന് പിന്നിൽ ഇരുവരും തമ്മിൽ നിലനിന്ന ചെറുപിണക്കമാണ്. മോഹൻലാലിന്റെ ഡ്യൂപ്പ് മദൻലാലിനെ നായകനാക്കി സൂപ്പർ സ്റ്റാർ എന്നൊരു ചിത്രം വിനയൻ സംവിധാനം ചെയ്തിരുന്നു. മോഹൻലാലിനെ കളിയാക്കി സിനിമയെടുത്തുവെന്ന് ആരോപിച്ച് ആരാധകർ ഇളകി. കാര്യങ്ങൾ നിയമവഴിയിലേക്ക് നീങ്ങിയതോടെ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. അമ്മയും തിലകനും തമ്മിലുള്ള പ്രശ്നങ്ങളിൽ മോഹൻലാലിന്റെ നിശിത വിമർശകനായിരുന്നു വിനയൻ. ദീർഘനാളത്തെ വിലക്കിനു ശേഷം കഴിഞ്ഞ വർഷമാണ് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രവുമായി വിനയൻ തിരിച്ചുവരവ് നടത്തിയത്. ഇപ്പോൾ ഇതാ ആരാധകർക്ക് സർപ്രൈസ് നൽകി പുതിയ സിനിമയുടെ പ്രഖ്യാപനവും നടത്തി.
advertisement
