നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കണ്ണിറുക്കലുമായി വീണ്ടും പ്രിയ വാര്യർ

  കണ്ണിറുക്കലുമായി വീണ്ടും പ്രിയ വാര്യർ

  അഡാർ ലവ്വിന്റെ തെലുങ്ക് പതിപ്പ് ലവേഴ്സ് ഡേയിലെ ഗാനരംഗത്തിലാണ് പ്രിയ അടുത്ത കണ്ണിറുക്കുമായി വന്നിരിക്കുന്നത്

  പ്രിയ വാര്യർ

  പ്രിയ വാര്യർ

  • Share this:
   കണ്ണിറുക്കി പെൺകുട്ടി എന്ന ഇമേജിന് പുറത്തറിയപ്പെടണം എന്ന് പ്രിയ പ്രകാശ് വാര്യർ പറഞ്ഞിട്ട് അധികം ദിവസം ആയില്ല. അപ്പോഴിതാ, അടുത്ത ഗാനത്തിൽ വീണ്ടും ഒരു കണ്ണിറുക്കൽ. അന്ന് കണ്ണിറുക്കൽ കൂട്ടുകാരന്റെ നെഞ്ചത്തേക്ക് തറച്ചെങ്കിൽ, ഇത്തവണ കൂട്ടുകാരന്റെ കണ്ണിറുക്കിന് മറുപടിയായാണ് പ്രിയയുടെ കണ്ണിറുക്കൽ. ഈ വാലന്റൈൻ ദിനത്തിൽ തിയേറ്ററിലെത്തുന്ന പ്രിയയുടെ ആദ്യ മലയാള ചിത്രം ഒരു അഡാർ ലവ്വിന്റെ തെലുങ്ക് പതിപ്പ് ലവേഴ്സ് ഡേയിലെ ഗാനരംഗത്തിലാണ് പ്രിയ അടുത്ത കണ്ണിറുക്കുമായി വന്നിരിക്കുന്നത്.   ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലേക്ക് നായികാ വേഷം ലഭിച്ചപ്പോൾ 'അതെ' എന്ന് പറയാൻ അധികം ആലോചിക്കേണ്ടി വന്നില്ലെന്നാണ് പ്രിയ പറയുന്നത്. എന്നാൽ വിജയത്തെക്കുറിച്ചോർത്തു താൻ സമ്മർദ്ദത്തിലല്ലെന്നും പ്രിയ പറയുന്നു. "ഞാൻ എൻ്റെ സ്വപ്നം, ഓരോ നിമിഷവും ആസ്വദിച്ച്‌, ജീവിച്ചു തീർക്കുകയാണ്. ഞാൻ വളരെ ചെറുപ്പമാണ്. ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്."

   ചിത്രീകരണം പോലും പൂർത്തിയാക്കും മുൻപ് പുറത്തു വന്ന ഗാനം മാണിക്യ മലരായ പൂവിയിലെ കണ്ണിറുക്കി രംഗം കൊണ്ട് തന്നെ പ്രിയ പ്രകാശ് വാര്യർ എന്ന പുതുമുഖ നായിക ഇന്ത്യയിലുടനീളം പ്രശസ്തയായി. ഗൂഗിളിൽ പോലും പ്രേക്ഷകർ ഇടിച്ചു കയറി പ്രിയയുടെ പേരും വിവരങ്ങളും പരതി. പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിതങ്ങളിലും മുഖം കാണിക്കാൻ ഇതിനോടകം പ്രിയക്ക് അവസരം വന്നു ചേർന്നു. ഈ വർഷം തന്നെ പ്രതീക്ഷിക്കാവുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ളാവിലെ പ്രിയയുടെ അതീവ ഗ്ലാമറസ് ലുക് ചർച്ചാ വിഷയം ആയിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ ചിത്രത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങിയിട്ടുണ്ട്.

   First published:
   )}