TRENDING:

ദസ്തയേവ്സ്കിയുടെ 'കുറ്റവും ശിക്ഷയും' മലയാളത്തിൽ ചലച്ചിത്രമാകുന്നു

Last Updated:

ജൂണില്‍ ഫോര്‍ട്ടു കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തില്‍ ഫോര്‍ട്ടു കൊച്ചിയിലെ ജീവിതം, ഭാഷ, സംസ്ക്കാരം ഒക്കെ പ്രതിപാദിക്കപ്പെടുന്നതാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രശസ്ത സാഹിത്യക്കാരന്‍ ദസ്തയേവ്സ്കിയുടെ ഇരുന്നൂറാം ജന്മ വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് ദസ്തയേവ്സ്കിയുടെ പ്രസിദ്ധ നോവല്‍ 'കുറ്റവും ശിക്ഷയും' (ക്രൈം ആൻഡ് പനിഷ്മെന്റ്) മലയാളത്തില്‍ ചലച്ചിത്രമാകുന്നു.
advertisement

റഷ്യന്‍ സര്‍ക്കാരും ദസ്തയേവ്സ്കി ഫൗണ്ടേഷനും ലോകമെങ്ങുമുള്ള ദസ്തയേവ്സ്കി ആരാധകരും ഈ ജന്മവാര്‍ഷികം കൊണ്ടാടുന്ന വേളയിലാണ് ബല്‍റാം മട്ടന്നൂര്‍ തിരക്കഥയെഴുതി

സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രത്തിന്ന് തുടക്കം കുറിക്കുന്നത്.

ഒരു ഷേക്സ്പിയര്‍ കൃതി ഇന്ത്യയില്‍ ആദ്യമായി ചലച്ചിതമാക്കിയത് ബല്‍റാം മട്ടനൂരിന്റെ രചനയിലുടെ ആയിരുന്നു. 'ഒഥല്ലോ'യുടെ ചലച്ചിത്ര ആവിഷ്ക്കാരമായിരുന്നു 'കളിയാട്ടം'.

You may also like:കുട്ടികളോട് കൊടുംക്രൂരത; നിലമ്പൂരിൽ ഇതരസംസ്ഥാനക്കാരായ ദമ്പതികൾ വീട്ടിൽ പൂട്ടിയിട്ട രണ്ട് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി [NEWS]ഇലക്ട്രിക് വാഹനപ്രേമികൾ സന്തോഷിച്ചാട്ടെ; സംസ്ഥാനത്ത് 100 ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു [NEWS] സ്കിന്നി ജീൻസിട്ട് 42 കിലോമീറ്റർ ഓടാൻ സാധിക്കുമോ? വെല്ലുവിളി ഏറ്റെടുത്ത് യൂട്യൂബർ [NEWS]

advertisement

പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രം അഷ്ക്കര്‍ ബാബു നിര്‍മ്മിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര് ‍- രഞ്ജിത് ശ്രീധരന്‍ ലൈന്‍ പ്രൊഡ്യൂസര്‍ - പ്രശോഭ് പ്രകാശ്.

കണ്ണൂര്‍ ബിഷപ്പ് ഡോക്ടര്‍ അലക്സ് വടക്കുംതല ഗാനരചന നിര്‍വ്വഹിക്കുന്നു.

ജൂണില്‍ ഫോര്‍ട്ടു കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തില്‍ ഫോര്‍ട്ടു കൊച്ചിയിലെ ജീവിതം, ഭാഷ, സംസ്ക്കാരം ഒക്കെ പ്രതിപാദിക്കപ്പെടുന്നതാണ്.

മോസ്ക്കോയിലെയും സെന്റ് പീറ്റേഴ്സ് ബര്‍ഗിലെയും മലയാളികളായ സുഹൃത്തുക്കൾ സഹകരിക്കുന്ന ഈ ചിത്രം ഇന്ത്യയില്‍ നിന്ന് ദസ്തയേവ്സ്കിക്കുള്ള ആദരവായിരിക്കുമെന്ന് ബല്‍റാം മട്ടന്നൂര്‍ പറഞ്ഞു. താര നിർണയം പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്ക് അവസരമുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ദസ്തയേവ്സ്കിയുടെ 'കുറ്റവും ശിക്ഷയും' മലയാളത്തിൽ ചലച്ചിത്രമാകുന്നു
Open in App
Home
Video
Impact Shorts
Web Stories