• HOME
 • »
 • NEWS
 • »
 • buzz
 • »
 • സ്കിന്നി ജീൻസിട്ട് 42 കിലോമീറ്റർ ഓടാൻ സാധിക്കുമോ? വെല്ലുവിളി ഏറ്റെടുത്ത് യൂട്യൂബർ

സ്കിന്നി ജീൻസിട്ട് 42 കിലോമീറ്റർ ഓടാൻ സാധിക്കുമോ? വെല്ലുവിളി ഏറ്റെടുത്ത് യൂട്യൂബർ

മുമ്പ്, എയർ ബി എൻ ബി വെല്ലുവിളി ഏറ്റെടുത്ത് കേവലം 25 സ്ക്വയർ ഫീറ്റ് വലിപ്പമുളള വീട്ടിൽ താമസിച്ചിരുന്നു റ്യാൻ.

വീഡിയോയിൽ നിന്ന്

വീഡിയോയിൽ നിന്ന്

 • Last Updated :
 • Share this:
  ചില യൂട്യൂബേഴ്സ് അങ്ങനെയാണ്. തങ്ങളുടെ കാഴ്ച്ചക്കാരെ തൃപ്തിപ്പെടുത്താ൯ വേണ്ടി എന്തു വെല്ലുവിളിയും ഏറ്റെടുക്കാ൯ തയ്യാറാവും. അത്തരമൊരു ചലഞ്ച് സ്വീകരിച്ചിരിക്കുകയാണ് റ്യാ൯ ത്രിഹാ൯ എന്ന 2.7 മില്യണിൽ അധികം സബ്സ്ക്രൈബേഴ്സ് ഉള്ള ഈ യൂട്യൂബർ.

  സ്കിന്നി (ശരീരത്തോട് ഒട്ടിപ്പിടിച്ച) ജീൻസ് ധരിച്ച് 26.2 മൈൽ ദൂരം മാരത്തൺ ഓടുന്ന വീഡിയോ പങ്കു വച്ചിരിക്കുകയാണ് ഈ താരം. ആദ്യത്തെ അഞ്ചു കിലോമീറ്റർ 24 മിനുറ്റ് 52 സെക്കൻഡുകൾക്കുള്ളിൽ ഓടി തീർക്കുക എന്നായിരുന്നു ടാർഗറ്റ്. ഇതിൽ പരാജയപ്പെട്ട റ്യാനിന് ശിക്ഷയായി അതേ ജീൻസിട്ട് യോഗ ചെയ്യേണ്ടി വന്നു. അതേസമയം, ആദ്യ റൗണ്ടിൽ തോറ്റ യൂറ്റ്യൂബർ രണ്ടാം റൗണ്ടിൽ കൃത്യ സമയത്ത് ഫിനിഷ് ചെയ്തു. പത്ത് കിലോമീറ്റർ തികച്ച റ്യാന് സമ്മാനമായി കിട്ടിയത് എനർജി ഡ്രിങ്ക്. You may also like:Sunny Leone | പരിപാടി പറഞ്ഞു പറ്റിച്ച കേസ്: നടി സണ്ണി ലിയോണി മുന്‍കൂർ ജാമ്യത്തിന് ഹൈക്കോടതിയില്‍ [NEWS]'YSRന്റെ പാരമ്പര്യം ഞാൻ തിരികെ കൊണ്ടു വരും'; തെലങ്കാനയിൽ പുതിയ പാർട്ടിയുമായി ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി YS ഷർമിള [NEWS] താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ വാങ്ങി; ഡോക്ടർ അറസ്റ്റിൽ [NEWS] ദൂരം കൂടുന്നതിന് അനുസരിച്ച് ജീൻസിട്ട് ഓടാ൯ പ്രയാസപ്പെട്ട അദ്ദേഹത്തിന് കൂടുതൽ സമയം എടുക്കേണ്ടി വരുന്നുണ്ടായിരുന്നു. മാരത്തണിനിടെ കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വന്നു റ്യാനിന്. പന്തയം അവസാനിക്കാൻ നാല് മൈൽ ബാക്കി നിൽക്കേ ഒരു ബെറീറ്റോ കഴിച്ചു ഈ യൂറ്റ്യൂബർ. ഒടുക്കം മാരത്തൺ അവസാനിക്കുമ്പോൾ തളർന്നു നിലത്തു കിടക്കുന്നു റ്യാനിനെയാണ് കാണാ൯ സാധിച്ചത്.

  എന്നാൽ, മൂന്നു ലക്ഷത്തോളം പേരാണ് ഇതിനകം ഈ വീഡിയോ കണ്ടു കഴിഞ്ഞത്. 'ബഹുമാനം തോന്നുന്നു, എന്നെക്കൊണ്ട് ഇങ്ങനെയൊന്നും ആവില്ല,'- ഒരു ആരാധാക൯ കമന്റിട്ടത് ഇങ്ങനെ. റ്യാനിന്റെ അവതരണ രീതിയെയും എഡിറ്റിംഗിനെയും ആളുകൾ പുകഴ്ത്തുന്നുണ്ട്. തമാശ രൂപേണ ‘റ്യാനിന്റെ ജീൻസിന്റെ ഒരു വിധി’ എന്നും ഒരാൾ കുറിച്ചു. 26 മൈൽ വെല്ലുവിളി ഏറ്റെടുത്തതു തന്നെ വലിയ കാര്യമായി എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

  മുമ്പ്, എയർ ബി എൻ ബി വെല്ലുവിളി ഏറ്റെടുത്ത് കേവലം 25 സ്ക്വയർ ഫീറ്റ് വലിപ്പമുളള വീട്ടിൽ താമസിച്ചിരുന്നു റ്യാൻ. ശിൽപ്പിയായ ജെഫ് സ്മിത്താണ് ഈ വീട് ഡിസൈൻ ചെയ്തത്. ഓക്സ്ഫോഡ് സർവ്വകലാശാലക്ക് പുറത്ത് പാർക്ക് ചെയ്ത ഈ വീട്ടിൽ 24 മണിക്കൂർ താമസിച്ച അദ്ദേഹം വീട്ടിലെ കിച്ചൺ സൗകര്യം ഉപയോഗപ്പെടുത്തി കോഫിയും, പോപ്കോണും തയ്യാറാക്കുകയും ചെയ്തിരുന്നു.
  Published by:Joys Joy
  First published: