TRENDING:

Vikram Movie| വിക്രം സിനിമയുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ തീപിടിച്ചു; ക്ലൈമാക്സിനിടയിൽ ഇറങ്ങിയോടി കാഴ്ച്ചക്കാർ

Last Updated:

സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾക്കിടയിൽ സ്ക്രീനിന്റെ ഒരു വശത്ത് തീപിടിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുതുച്ചേരി: വിക്രം സിനിമയുടെ (Vikram Movie)പ്രദർശനത്തിനിടയിൽ തിയേറ്ററിൽ തീപിടിച്ചു. പുതുച്ചേരിയിലെ കളപ്പാട്ട് ഏരിയയിലുള്ള ജയ തീയേറ്ററിലാണ് സിനിമാ പ്രദർശനത്തിനിടയിൽ തീപിടിച്ചത്. ഇന്നലെ വൈകിട്ടത്തെ ഷോയ്ക്കിടയിലായിരുന്നു സംഭവം.
advertisement

സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾക്കിടയിൽ സ്ക്രീനിന്റെ ഒരു വശത്ത് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ സിനിമയുടെ പ്രദർശനം നിർത്തിവെച്ചു. തീ പടർന്നതോടെ സിനിമ കാണാനെത്തിയവർ തിയേറ്ററിന് പുറത്തേക്ക് ഇറങ്ങിയോടി.

കാഴ്ച്ചക്കാർ പരിഭ്രാന്തരായി ഓടിയതോടെ ഏറെ നേരത്തേക്ക് തിയേറ്ററിൽ തിക്കുംതിരക്കുമായിരുന്നു. തിയേറ്റർ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ഫയർ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചു. എന്നാൽ ഇവർ എത്തുമ്പൊഴേക്ക് സ്ക്രീൻ മുഴുവൻ കത്തി നശിച്ചിരുന്നു.

Also Read-അന്ന് തന്‍റെ കാര്‍ തൊട്ടുനോക്കി ; അതേ ആരാധകന് ഇന്ന് ആഡംബരകാര്‍ സമ്മാനിച്ച് കമല്‍ഹാസന്‍

advertisement

തീപിടുത്തത്തിൽ ആർക്കും അപകടമില്ലെന്നാണ് ഫയർ ആന്റ് സേഫ്റ്റി വകുപ്പ് അറിയിച്ചു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്. കളപ്പാട്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അതേസമയം, കമൽഹാസൻ നായകനായ വിക്രം സിനിമ നിറഞ്ഞ സദസ്സിൽ എല്ലായിടത്തും പ്രദർശനം തുടരുകയാണ്. വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ 200 കോടിയിലേറെയാണ് കളക്ട് ചെയ്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ കഥാപാത്രം ചിത്രത്തിന് സീക്വൽ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. നാല് വർഷങ്ങൾക്ക് ശേഷം കമൽ ഹാസന്റെ ഗംഭീര തിരിച്ചു വരവ് കൂടിയാണ് ലോകേഷ് കനകരാജ് വിക്രമിലൂടെ ഒരുക്കിയിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Vikram Movie| വിക്രം സിനിമയുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ തീപിടിച്ചു; ക്ലൈമാക്സിനിടയിൽ ഇറങ്ങിയോടി കാഴ്ച്ചക്കാർ
Open in App
Home
Video
Impact Shorts
Web Stories