TRENDING:

ഗിരിയുടെയും ഒമേഗയുടെയും കല്യാണം വിളിച്ച് ഫഹദ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: റിലീസാകാൻ പോകുന്ന ഫഹദ് ഫാസിൽ ചിത്രം 'ഞാൻ പ്രകാശൻ' സ്റ്റൈലിൽ വിവാഹം ക്ഷണിച്ച് ഫഹദ് ഫാസിൽ. വെഞ്ഞാറമൂട് സ്വദേശിയായ ഗിരിയുടെയും ആയൂർ സ്വദേശിനി ഒമേഗയുടെയും വിവാഹമാണ് ഫഹദ് നേരിട്ട് ക്ഷണിച്ചിരിക്കുന്നത്. 'ഞാൻ പ്രകാശൻ' സ്റ്റൈലിൽ തയ്യാറാക്കിയിരിക്കുന്ന സേവ് ദ ഡേറ്റ് വീഡിയോയിലാണ് ഫഹദ് വിവാഹം ക്ഷണിച്ചിരിക്കുന്നത്.
advertisement

ഡിസംബർ 12ന് കൊട്ടാരക്കര കലയപുരം ശിൽപ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന വിവാഹത്തിനാണ് ഫഹദിന്‍റെ ക്ഷണം. ഉച്ചയ്ക്ക് 12.25 മുതൽ 01.00 മണി വരെയാണ് മുഹൂർത്തം.

വിവാഹസദ്യ കഴിക്കാൻ മലയാളി കാണിക്കുന്ന തിക്കും തിരക്കും അതേപടി പകർത്തിയായിരുന്നു ഞാൻ പ്രകാശന്‍റെ ടീസർ എത്തിയത്. ആ ടീസർ അതേപടി, പകർത്തിയാണ് ഗിരി - ഒമേഗ വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സേവ് ദ ഡേറ്റ് വീഡിയോ അവസാനിക്കുമ്പോൾ ഫഹദ് നേരിട്ടെത്തി ക്ഷണിക്കുന്നുമുണ്ട്.

advertisement

ബിജെപി മാര്‍ച്ചിൽ സംഘർഷം: പൊലീസ് ലാത്തിവീശി;നിരവധി പേർക്ക് പരിക്ക്

 ഇന്ത്യയിലേറ്റവും കുടുതല്‍ അന്താരാഷ്ട്ര വിമാനത്താവളമുളള സംസ്ഥാനമേത്?

പ്രൈം ലെൻസാണ് ഈ സേവ് ദ ഡേറ്റ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഗിരിക്കും ഒമേഗയ്ക്കും ആശംസകൾ നേർന്ന് ഫഹദ് ഫാസിലും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
ഗിരിയുടെയും ഒമേഗയുടെയും കല്യാണം വിളിച്ച് ഫഹദ്