ബിജെപി മാര്‍ച്ചിൽ സംഘർഷം: പൊലീസ് ലാത്തിവീശി;നിരവധി പേർക്ക് പരിക്ക്

Last Updated:
തിരുവനന്തപുരം : സംസ്ഥാനത്ത് ബിജെപി മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായതോടെ പൊലീസ് ലാത്തി വീശി. പ്രതിഷേധക്കാരെ പിരിച്ചു വിടാൻ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ശബരിമല വിഷയത്തിൽ സമരം തുടരുന്ന ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിൽ അദ്ദേഹം നടത്തുന്ന നിരാഹാര സമരം എട്ടാംദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ബിജെപി പ്രതിഷേധം ശക്തമാക്കിയത്. സംസ്ഥാനത്തെ മുഴുവൻ ജില്ലാ ആസ്ഥാനങ്ങളിലേക്കും ഇന്ന് മാർച്ച് സംഘടിപ്പിച്ചിരുന്നു.
Also Read- ഇന്ത്യയിലേറ്റവും കുടുതല്‍ അന്താരാഷ്ട്ര വിമാനത്താവളമുളള സംസ്ഥാനമേത്?
സെക്രട്ടറിയേറ്റിന് സമീപം സ്ത്രീകളെ മുൻനിര്‍ത്തി നടത്തിയ മാർച്ചിൽ പൊലീസിനെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളാണ് പ്രതിഷേധക്കാരുടെ ഭാഗത്തു നിന്നുണ്ടായത്. കസേരകളും കുപ്പികളും ഇവർ പൊലീസിന് നേർക്ക് വലിച്ചെറിഞ്ഞു. ബാരിക്കേഡുകൾ തകർക്കാനും ശ്രമമുണ്ടായി. സെക്രട്ടറിയേറ്റിന് മുന്നിൽ നിന്ന് പൊലീസിനെ അകറ്റി നിർത്തുകയായിരുന്നു ലക്ഷ്യം.
advertisement
ഇതിനെ തുടർന്നാണ് പൊലീസ് ഇടപെടലുണ്ടായത്. സംഘർഷത്തിനിടെ പരിക്കേറ്റ സ്ത്രീകളെയടക്കം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊച്ചിയിലും കോട്ടയത്തും നടന്ന പ്രതിഷേധ പ്രകടനങ്ങളിലും സംഘർഷമുണ്ടായി. കോട്ടയം കളക്ട്രേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണുണ്ടായത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി മാര്‍ച്ചിൽ സംഘർഷം: പൊലീസ് ലാത്തിവീശി;നിരവധി പേർക്ക് പരിക്ക്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement