സിനിമാ മേഖലയിൽ നിന്നും നിരവധി പേരാണ് വയനാടിന് സഹായവുമായി എത്തുന്നത്. നടി നിഖിലാ വിമൽ രാത്രി വൈകിയും ദുരിതാശ്വാസ ക്യാമ്പിൽ പ്രവർത്തിക്കുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. നടൻ ദുൽഖർ സൽമാൻ 15 ലക്ഷവും മമ്മൂട്ടി 20 ലക്ഷവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
ALSO READ: വയനാടിന് കൈത്താങ്ങ്; മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ കൈമാറി
advertisement
തെന്നിന്ത്യൻ താരങ്ങളും കേരളത്തിനെ സഹായിക്കാനായി രംഗത്തെത്തി. തമിഴ് താരങ്ങളായി സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപയാണ് സംഭാവനയായി നൽകിയത്. ഹൃദയം തകർന്നു പോകുന്നവെന്നാണ് സൂര്യ വയനാട് ദുരന്തത്തെക്കുറിച്ച് പ്രതികരിച്ചത്. ഉരുൾപൊട്ടലിന്റെ ദുരിതം അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തമിഴ് സൂപ്പർസ്റ്റാർ വിക്രം 20 ലക്ഷം രൂപയാണ് നല്‍കിയത്. നടി രശ്മിക മന്ദാനയും വയനാട് ദുരന്തത്തിൽ കൈത്താങ്ങായി കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ സംഭാവനയായി നൽകി.