പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ. ചന്ദന കള്ളക്കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. വില്ലന്‍ വേഷത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലും. ചിത്രത്തില്‍ ഫഹദിന്റെ അഭിനയത്തെ പ്രശംസിയ്ക്കുകയാണ് താരം. വളരെ മികച്ച അഭിനേതാവാണ് ഫഹദ്. വളരെ ഫോക്കസ് ചെയ്ത അഭിനയം. ഫഹദിന്റെ അഭിനയം ഏറെ ആസ്വദിച്ചതായും അല്ലു അര്‍ജുന്‍ പറഞ്ഞു.
250 കോടി രൂപ റിലീസിന് മുന്‍പ് തന്നെ ചിത്രം നേടിയിരുന്നു. ഇരുന്നൂറോ ഇരുന്നൂറ്റി അമ്പത് കോടിയോ നേടിയെന്നതല്ല പ്രധാനം. സിനിമ എത്രത്തോളം ആളുകള്‍ കാണുകയെന്നതാണ്. ദക്ഷിണേന്ത്യയില്‍ മാത്രമല്ല ഉത്തരേന്ത്യയിലുമുള്ള പ്രേക്ഷകര്‍ക്ക് സിനിമ ആസ്വദിയ്ക്കാന്‍ കഴിയണം. പുഷ്പ ഒരു ഇന്ത്യന്‍ സിനിമയായി മാറി കാണാനാണ് ആഗ്രഹമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. കേരളത്തിലടക്കം ചിത്രം ഷൂട്ട് ചെയ്യണമെന്ന് താല്‍പര്യം ഉണ്ടായിരുന്നു.
advertisement
വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. അല്ലു അര്‍ജിനെ സൂപ്പൂര്‍ സ്റ്റാറാക്കി ആര്യ ഒരുക്കിയ സുകുമാറാണ് പുഷ്പയും സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.
Also Read- Allu Arjun | സ്‌നേഹ സമ്മാനവുമായി അല്ലു; 'പുഷ്പ' അണിയറ പ്രവര്‍ത്തകര്‍ക്ക് 10 ഗ്രാം സ്വര്‍ണ്ണനാണയം
മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. ചിത്രത്തിലെ നായിക രശ്മിക മന്ദാനയും സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദും ചടങ്ങില്‍ പങ്കെടുത്തു.
