ചിത്രവുമായി ബന്ധപ്പെട്ട് രസകരമായ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുക.
ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'പ്രണയം പൈങ്കിളിയാണെന്നു പറയുമ്പോഴും ആ പൈങ്കിളിക്കൊരു പ്രണയമുണ്ടെന്ന് മറക്കരുതേ സുഹൃത്തേ... പൈങ്കിളി In theatres near you from February 14, 2025' എന്നാണ് കുറിച്ചിരിക്കുന്നത്.
advertisement
'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ സംവിധായകൻ ജിതു മാധവൻ രചന നിർവഹിക്കുന്ന ചിത്രമാണ് 'പൈങ്കിളി'. ആവേശം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടൻ സജിൻ ഗോപു ആദ്യമായി നായകനായെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചുരുളി, ജാൻ എ. മൻ, നെയ്മർ, ചാവേർ , ആവേശം തുടങ്ങിയ ചിത്രങ്ങളിലും സജിൻ ശ്രദ്ധേയ കഥാപാത്രങ്ങളിലെത്തി.
ചിത്രത്തിൽ ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ആഷിഖ് അബു ,ദിലീഷ് പോത്തൻ, ജോൺപോൾ ജോർജ്ജ്, വിഷ്ണു നാരായണൻ എന്നിവരോടൊപ്പം പ്രവർത്തിച്ച ശേഷമാണ് ശ്രീജിത്ത് ബാബു സ്വതന്ത്രസംവിധായകനായി ചുവടുവെക്കുന്നത്. 'രോമാഞ്ചം', 'ആർ ഡി. എക്സ്' , 'ആവേശം' തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രീജിത്ത് അഭിനയിച്ചിട്ടുമുണ്ട്.
ഛായാഗ്രഹണം: അർജുൻ സേതു, എക്സി.പ്രൊഡ്യൂസർ: മൊഹ്സിൻ ഖായീസ്, പ്രൊഡക്ഷൻ കൺട്രോളർ: വിമൽ വിജയ്, ഫിനാൻസ് കൺട്രോളർ: ശ്രീരാജ് എസ്.വി, ഗാനരചന: വിനായക് ശശികുമാർ, എഡിറ്റർ: കിരൺ ദാസ്, സംഗീത സംവിധാനം: ജസ്റ്റിൻ വർഗ്ഗീസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യും: മഷർ ഹംസ, മേക്കപ്പ്: ആർജി വയനാടൻ, വിതരണം: ഭാവന സ്റ്റുഡിയോസ്, ചീഫ് അസോ. ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, സ്റ്റണ്ട്: കലൈ കിങ്സൺ, സ്റ്റിൽസ്: രോഹിത് കെ.എസ്, ഡിഐ: പോയറ്റിക്, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, ടൈറ്റിൽ ഡിസൈൻ: അഭിലാഷ് ചാക്കോ, പോസ്റ്റർ: ഡിസൈൻ യെല്ലോ ടൂത്ത്, അസോ.ഡയറക്ടർമാർ: അഭി ഈശ്വർ, ഫൈസൽ മുഹമ്മദ്, വിഎഫ്എക്സ്: ടീം വിഎഫ്എക്സ് സ്റ്റുഡിയോ, കോറിയോഗ്രാഫർ: വേദ, പിആർഒ: ആതിര ദിൽജിത്ത്.