Idiots Of Istanbul: റൊമാന്റിക്കായി ബോളിവുഡിൽ ചുവടുറപ്പിക്കാൻ ഫഹദ് ഫാസിൽ; ഇംതിയാസ് അലി ചിത്രത്തിന് പേരിട്ടു

Last Updated:

റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്ന ചിത്രമാണ് ഇഡിയറ്റ്സ് ഓഫ് ഇസ്താൻബുൾ

News18
News18
ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ. ബോളിവുഡിന് ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകരിൽ ഒരാളായ ഇംതിയാസ് അലിക്ക് ഒപ്പമാണ് ഫഹദിന്റെ ആദ്യ ചിത്രം.ത്രിപ്തി ദിമ്രിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഫഹദ് ബോളിവുഡിലേക്ക് പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോഴിതാ താരത്തിന്റെ ആദ്യ ഹിന്ദി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. 'ഇഡിയറ്റ്സ് ഓഫ് ഇസ്താൻബുൾ' എന്നാണ് സിനിമക്ക് നൽകിയിരിക്കുന്ന പേര് എന്നാണ് പിങ്ക് വില്ലയെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്.
റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയിൽ തുർക്കിയിലെ ഏറ്റവും വലിയ നഗരത്തിലേക്കുള്ള രണ്ട് കഥാപാത്രങ്ങളുടെ യാത്രയുടെ കഥയാണ് പറയുന്നത്. ഇന്ത്യയിലും യൂറോപ്പിലുമായി മൂന്ന് മാസം കൊണ്ടാകും സിനിമയുടെ ചിത്രീകരണം പൂർത്തിയാവുക. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ചിത്രം 2025 അവസാനത്തോടെ തിയേറ്ററുകളിലെത്തും. ഇംതിയാസ് അലിയുടെ നിർമാണ കമ്പനിയായ വിൻഡോ സീറ്റ് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്.
സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 ആണ് അവസാനം പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതിനോടകം ചിത്രം 1000 കോടിക്ക് മുകളിൽ പുഷ്പ നേടിക്കഴിഞ്ഞു. ചിത്രത്തിൽ ഭൻവർ സിംഗ് ശെഖാവത്ത് എന്ന വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Idiots Of Istanbul: റൊമാന്റിക്കായി ബോളിവുഡിൽ ചുവടുറപ്പിക്കാൻ ഫഹദ് ഫാസിൽ; ഇംതിയാസ് അലി ചിത്രത്തിന് പേരിട്ടു
Next Article
advertisement
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
  • തമിഴ്‌നാട് ഡിജിപിയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.

  • പോലീസ് പരിശോധനയിൽ രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയില്ല.

  • ഇമെയിൽ വ്യാജമാണെന്നും തമിഴ് സെലിബ്രിറ്റികളെ ലക്ഷ്യം വച്ച വ്യാജ മുന്നറിയിപ്പുകളുടെ ഭാഗമാണെന്നും സ്ഥിരീകരിച്ചു.

View All
advertisement