കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നു വിവേചനങ്ങളുടെയും സംഭവങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിന്റെ പുരോഗമനത്തിനെ പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Also Read-കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതീയവിവേചനവും മാനസിക പീഡനവും: കമ്മീഷന്റെ കണ്ടെത്തൽ
ചെയർമാനും ഡയറക്ടർക്കുമെതിരെ വിദ്യാർത്ഥികളും ചില സിനിമാ പ്രവർത്തകരും പ്രതികരിക്കുമ്പോൾ ചെയർമാൻ വലിയ ഫിലിം മേക്കർ ആയത് കൊണ്ട് പ്രതികരിക്കാൻ പാടില്ല എന്ന് ഭരണ കക്ഷി നേതാക്കൾ തന്നെ രംഗത്തു വരികയാണെന്ന് ബിജു ഫേസ്ബുക്കിൽ കുറിച്ചു.
advertisement
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നമ്മൾ വെറുതെ ഒന്നാലോചിച്ചു നോക്കു …
കേരളത്തിന് പുറത്തുള്ള ഒരു സംസ്ഥാനം .
അവിടുത്തെ ഒരു സർക്കാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ഡയറക്ടർ സംവരണ സീറ്റിൽ അർഹമായ നിയമനം നടത്താതിരിക്കുക , ദളിത് ശുചീകരണ തൊഴിലാളികളെ കൊണ്ട് സ്വന്തം വീട്ടിലെ ടോയിലറ്റ് വൃത്തിയാക്കിക്കുകയും അവരോട് ജാതി വിവേചനം പുലർത്തുകയും ചെയ്യുക , വിദ്യാർത്ഥികളോട് ജാതീയമായ വേർതിരിവ് കാണിക്കുക എന്നീ ആരോപണങ്ങൾ ഉയരുന്നു …
ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ സമരത്തിനിറങ്ങുന്നു . സമരം ചെയ്യുന്ന വിദ്യാർത്ഥികളെയും ശുചീകരണ തൊഴിലാളികളെയും ഇൻസ്റ്റിറ്റിയൂട്ടിന്റെ ചെയർമാൻ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നു . ശുചീകരണ തൊഴിലാളികൾ ആയ ദളിത് സ്ത്രീകൾ ഉടുത്തൊരുങ്ങി സ്റ്റാറാവാൻ നടക്കുന്ന സ്ത്രീകൾ ആണെന്ന് അധിക്ഷേപിക്കുക . ചെയർമാനും ഡയറക്ടർക്കുമെതിരെ വിദ്യാർത്ഥികളും ചില സിനിമാ പ്രവർത്തകരും പ്രതികരിക്കുമ്പോൾ ചെയർമാൻ വലിയ ഫിലിം മേക്കർ ആയത് കൊണ്ട് പ്രതികരിക്കാൻ പാടില്ല എന്ന് ഭരണ കക്ഷി നേതാക്കൾ തന്നെ രംഗത്തു വരിക .
ജാതി വിവേചനത്തിനും സംവരണ തത്വം അട്ടിമറിച്ചതിനും എതിരായി വിദ്യാർത്ഥി സമരം 45 ദിവസം പിന്നിടുക ….
ഇതൊക്കെ സംഭവിച്ചത് കേരളത്തിന് പുറത്തായിരുന്നുവെങ്കിൽ എന്തായിരുന്നേനെ ഇവിടുത്തെ പ്രതികരണങ്ങൾ , പ്രതിഷേധങ്ങൾ , സമരങ്ങൾ. പുരോഗമന കേരളത്തിന്റെ പ്രതികരണം ഞങ്ങൾ കാണിച്ചു തന്നേനെ … ഇതിപ്പോ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് കേരളത്തിൽ ആയി പോയി അതുകൊണ്ട് പോട്ടേ ……….
നിങ്ങൾ ഇട്ടാൽ അത് കളസം ആണ് പക്ഷെ ഞങ്ങളിട്ടാൽ
അത് ബർമുഡ ആണ് …. ഞങ്ങൾ അത്രയ്ക്കും പുരോഗമന സിംഹങ്ങൾ ആണ് കേട്ടോ