TRENDING:

'കുംകി' യിലെ വിക്രം പ്രഭുവിന്റെ മാണിക്യം; കൊമ്പന്‍ ചെമ്മരപ്പള്ളി മാണിക്യൻ ചരിഞ്ഞു

Last Updated:

2012-ലായിരുന്നു കുംകി സിനിമ പുറത്തിറങ്ങിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: വിക്രം പ്രഭു നായകനായെത്തിയ തമിഴ് സിനിമ കുംകിയിൽ മാണിക്കം എന്ന പേരിലെത്തിയ ആന കോട്ടാങ്ങൽ ചെമ്മരപ്പള്ളി മാണിക്യൻ ചരിഞ്ഞു. 46-വയസായിരുന്നു മാണിക്യന്. പോസ്റ്റുമോർട്ടത്തിന് ശേഷം റാന്നി ചിറ്റാറിൽ സംസ്കരിച്ചു.
News18
News18
advertisement

2012-ലായിരുന്നു കുംകി സിനിമ പുറത്തിറങ്ങിയത്. പ്രഭു സോളമൻ സംവിധാനംചെയ്ത ചിത്രത്തിൽ വിക്രം പ്രഭുവും ലക്ഷ്മിമേനോനുമായിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഒരു പാപ്പാനും അവന്റെ പരിശീലനം ലഭിച്ച ആനയും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ.

ചിത്രത്തിലെ ആനയ്ക്ക് മികച്ച പ്രശംസയും ലഭിച്ചിരുന്നു. മനുഷ്യരും ആനകളും തമ്മിലുള്ള ബന്ധം എടുത്തുകാണിക്കുന്ന ചിത്രം, വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കും ശ്രദ്ധക്ഷണിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
'കുംകി' യിലെ വിക്രം പ്രഭുവിന്റെ മാണിക്യം; കൊമ്പന്‍ ചെമ്മരപ്പള്ളി മാണിക്യൻ ചരിഞ്ഞു
Open in App
Home
Video
Impact Shorts
Web Stories