"പ്രൊമോഷൻ എന്നത് പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമാണ്. അത് പാലിക്കപ്പെടാതെ പോകുമ്പോൾ, വേതനവ്യവസ്ഥയിൽ കാട്ടുന്ന കർക്കശ്യത്തിന്റെ പത്ത് ശതമാനമെങ്കിലും അവിടെ കാണിക്കൂ. ഒരു സിനിമ പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന കരാറിൽ ഒപ്പിട്ട ശേഷം, പോകാതിരിക്കുക. അതിന്മേൽ ആ നിർമാതാവിന് 25 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിക്കുക. ഇത്തരം കാര്യങ്ങൾ ശരിയാക്കൂ. എങ്കിൽ, അടുത്തവർഷം, ചർച്ചയ്ക്കിരിക്കുമ്പോൾ, നിർമാതാക്കൾ സ്വമനസാലെ ഒരു 50 ശതമാനം കൂട്ടികൊടുക്കും," ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിൽ ബിജു മേനോൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
advertisement
സംവിധായകൻ കൂടിയായ വിഷ്ണു മോഹൻ നിർമിച്ചു സംവിധാനം ചെയ്ത 'കഥ ഇന്നുവരെ' എന്ന സിനിമയിലാണ് ബിജു മേനോൻ ഇതിനു മുൻപ് അഭിനയിച്ചത്. ഈ ചിത്രത്തിൽ മേതിൽ ദേവികയായിരുന്നു അദ്ദേഹത്തിന് നായികയായത്.
ജീത്തു ജോസഫിന്റെ 'വലതുവശത്തെ കള്ളൻ' എന്ന സിനിമയിലാണ് ബിജു മേനോൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്. ജോജു ജോർജും ബിജു മേനോനും മത്സരിച്ച് അഭിനയിച്ച ചിത്രമായിരുന്നു ഇത്. പൊതുവേ, മാധ്യമങ്ങൾക്ക് മുന്നിൽ വരാത്ത പ്രകൃതക്കാരനാണ് ബിജു മേനോൻ. അദ്ദേഹം സോഷ്യൽ മീഡിയയിലും സജീവമല്ല.
Summary: A film producer suffered a loss of Rs 25 lakhs after actor Biju Menon did not attend the film's promotion, said FEFKA General Secretary B. Unnikrishnan. Unnikrishnan clarified that the loss was the amount that was to be received from 'channel'. Unnikrishnan also pointed out that Biju Menon, who did not attend the promotional events of the film by the producer, who is also a director, and later participated in the promotional events of the film by director Jeethu Joseph, in which he acted.
