Also Read- Malik release | ഫഹദ് ഫാസിലിന്റെ 'മാലിക്' ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും; തിയതി പ്രഖ്യാപിച്ചു
അത്രയേറേ ആകാംക്ഷ ഉയർത്തുന്ന ഒരു ഇൻട്രോ ആദ്യമായിരുന്നു ഇന്ത്യൻ സിനിമയിൽ. അതും സംഗീതത്തിന്റെ പൊടിപോലും ഇല്ലാതെ സ്വാഭാവിക ശബ്ദങ്ങൾ മാത്രം ഉപയോഗിച്ച്. നാലു ദേശീയ പുരസ്‌കാരങ്ങളുമായി അടൂർ എന്ന വിശ്വചലച്ചിത്രകാരൻ വരവറിയിച്ച സിനിമ. ആഗോള സിനിമ ഒരു മരണരംഗത്തിന്റെ സ്വാഭാവികത കണ്ട് അമ്പരന്നു നിന്നു, ആ സിനിമയുടെ ക്‌ളൈമാക്‌സിൽ.
advertisement
Also Read- Sara's trailer | അന്ന ബെന്‍-ജൂഡ് ആന്റണി ചിത്രം 'സാറാസ്' ട്രെയ്‌ലർ പുറത്തിറങ്ങി
എട്ടാം വയസ്സിൽ നാടകാഭിനയം തുടങ്ങിയ ഒരാൾ സ്വയംവരത്തിലൂടെ തന്റെ ജന്മദൗത്യം ലോകത്തെ അറിയിക്കുകയായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ രണ്ടു സഹപാഠികൾക്കൊപ്പം ചേർന്ന് ആർഎൻജി എന്ന നാടകക്കമ്പനി തുടങ്ങി. പിന്നെ കൈനിക്കര കുമാരപിളളയുടെ നാടകത്തിൽ യൂദാസായുള്ള അഭിനയം. ശേഷം ജി ശങ്കരപ്പിള്ളയുടെ കീഴിൽ മധുര ഗാന്ധിഗ്രാമിൽ നിന്നു കിട്ടിയ നാടകപാഠങ്ങൾ. ഹിന്ദി അറിയാത്തതിനാൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ ഉപേക്ഷിച്ചു പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് യാദൃശ്ചികമായി എത്തിയ ആൾ. അതും പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കുമായി.
Also Read- 'മിന്നാരം' സിനിമയുടെ ഹിന്ദി പതിപ്പ് ഹംഗാമ 2 ട്രെയ്‌ലർ പുറത്തിറങ്ങി
സ്വയംവരം ചെയ്യും മുൻപേ ചിത്രലേഖ എന്ന ഫിലിം സൊസൈറ്റി സ്ഥാപിച്ച് മലയാളികളെ സിനിമ കാണാൻ പഠിപ്പിച്ചിരുന്നു അടൂർ.
കൊടിയേറ്റത്തിന്റെ തിരക്കഥ കേട്ടെഴുതാൻ എത്തിയ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനായിരുന്നു ഗോപി.. ആ ഗോപിയെ നായകനാക്കിയ തീരുമാനമാണ് അടൂരിന്റെ സാഹസികതയുടെ അടയാളം. പിന്നെ അതിഭീകരമായ അനുഭവങ്ങളുമായി എലിപ്പത്തായം. കണ്ടവർ കണ്ടവർ വിറങ്ങലിച്ചുപോയ ഭാവുകത്വം. മലയാളി പ്രമാണിമാരുടെ അലസത അടൂരിനെപ്പോലെ പകർത്തിയ മറ്റൊരുണ്ട്.
ഋതിക് ഘട്ടക്കും സത്യജിത് റായിയും മൃണാൾ സെന്നും അടുത്ത സുഹൃത്തുക്കൾ. രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ നെറുകയിൽ തന്നെയാണ് അടൂർ.
വിധേയന്മാരെ സൃഷ്ടിക്കാനല്ല സിനിമയെന്ന് പ്രവൃത്തിയിലൂടെ പ്രഖ്യാപിച്ചയാൾ എൺപതാം പിറന്നാൾ ദിനത്തിലും ആർക്കുമുന്നിലും മുന്നിലും കെട്ടുന്നില്ല, മതിലുകൾ....