നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Hungama 2 trailer | ഹിന്ദീലെ കുഞ്ഞിന്റെ പേരും മാല? 'മിന്നാരം' സിനിമയുടെ ഹിന്ദി പതിപ്പ് ഹംഗാമ 2 ട്രെയ്‌ലർ പുറത്തിറങ്ങി

  Hungama 2 trailer | ഹിന്ദീലെ കുഞ്ഞിന്റെ പേരും മാല? 'മിന്നാരം' സിനിമയുടെ ഹിന്ദി പതിപ്പ് ഹംഗാമ 2 ട്രെയ്‌ലർ പുറത്തിറങ്ങി

  Trailer drops for Priyadarshan movie Hungama 2 | 'മിന്നാരം' സിനിമയ്ക്ക് ഹിന്ദി ഭാഷ്യം ഒരുക്കി സംവിധായകൻ പ്രിയദർശൻ. മലയാളം സിനിമയിലെ പല മുഹൂർത്തങ്ങളും ട്രെയ്‌ലറിൽ കാണാം

  ഹംഗാമ 2

  ഹംഗാമ 2

  • Share this:
   മലയാളത്തിൽ സൂപ്പർ ഹിറ്റായ 'മിന്നാരം' സിനിമയ്ക്ക് ഹിന്ദി ഭാഷ്യം ഒരുക്കി സംവിധായകൻ പ്രിയദർശൻ. ശില്പ ഷെട്ടി, പരേഷ് റാവൽ തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാള ചിത്രത്തിൽ കണ്ട പല നിമിഷങ്ങളും ഈ സിനിമയിൽ വീണ്ടും കാണാവുന്നതാണ്. 1994 ൽ മോഹൻലാൽ-പ്രിയദർശൻ-ജഗതി-ശോഭന എന്നിവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'മിന്നാരം' ഒട്ടേറെ നർമ്മ മുഹൂർത്തങ്ങൾക്കു പ്രാധാന്യം ഉള്ളതാണ്.

   ചെറിയാൻ കല്പകവാടിയുടെ കഥയെ ആസ്പദമാക്കിയാണ് സിനിമ നിർമ്മിച്ചിട്ടുള്ളത്. ഗുഡ്നൈറ്റ് മോഹൻ ആണ് സിനിമയുടെ നിർമ്മാതാവ്.

   ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഈ സിനിമ മറ്റൊരു ഭാഷയിൽ പുനരാവിഷ്ക്കരിക്കപ്പെടുമ്പോൾ, കാലഘട്ടത്തിനും അഭിൻതക്കൾക്കും മാറ്റമുണ്ട്. ജഗതി അവതരിപ്പിച്ച സംശയരോഗിയായ ഭർത്താവിന്റെ വേഷം പരേഷ് റാവൽ കൈകാര്യം ചെയ്യുന്നു.

   ഏറെ നാളുകൾക്കു ശേഷം ശില്പ ഷെട്ടി മടങ്ങിവരുന്ന ചിത്രം കൂടിയാണിത്. എട്ടു വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ ബോളിവുഡിലേക്ക് തിരികെ എത്തുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്. 2021 ജൂലൈ 23 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം പ്രദർശനത്തിനെത്തും. 2003ൽ റിലീസ് ചെയ്ത ഹംഗാമ എന്ന സിനിമയുടെ തുടർച്ചയാണ് ഹംഗാമ 2.

   ട്രെയ്‌ലർ ചുവടെ കാണാം.   Also read: മഞ്ജു വാര്യരുടെ 'ചതുർമുഖം' അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

   മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ 'ചതുര്‍മുഖം' ഇരുപത്തിഅഞ്ചാമത് ബുച്ചണ്‍ ഇന്‍റര്‍നാഷണല്‍ ഫന്‍റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് (ബിസാൻ) തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്‍റസി ജോണറിലുള്ള സിനിമകള്‍ക്കായുള്ള ഫെസ്റ്റിവലാണിത്.

   'ദി വെയ്‌ലിംഗ്' എന്ന പ്രസിദ്ധ കൊറിയന്‍ സിനിമയുടെ സംവിധായകനായ നാ ഹോങ്ജിനും ‘ഷട്ടര്‍’ എന്ന ഹൊറര്‍ സിനിമയുടെ സംവിധായകനുമായ ബാഞ്ചോങ് പിസന്‍തനാകുനും ചേര്‍ന്നൊരുക്കിയ ‘ദി മീഡീയം’ ഉള്‍പ്പടെ 258 സിനിമകളാണ് 47 രാജ്യങ്ങളില്‍ നിന്നായി ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

   ഇന്ത്യയില്‍ നിന്ന് ആകെ മൂന്നു സിനിമകളാണ് ഫെസ്റ്റിവലില്‍ ഉള്ളത്. പ്രഭു സോളമന്‍റെ ‘ഹാത്തി മേരാ സാത്തി’, മിഹിര്‍ ഫഡ്‍നാവിസിന്‍റെ ച്യൂയിംഗ് ഗം എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്‍. വേള്‍ഡ് ഫന്‍റാസ്റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുര്‍മുഖം പ്രദര്‍ശിപ്പിക്കുന്നത്.

   രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ എട്ടിനാണ് കേരളത്തിലെ തിയറ്ററുകളില്‍ റിലീസായത്. നല്ല റിവ്യൂസും പ്രേക്ഷകപ്രീതിയും സിനിമയ്ക്ക് ലഭിച്ചിരുന്നു. അമ്പതു ശതമാനം സീറ്റുകള്‍ മാത്രം അനുവദിച്ച സാഹചര്യത്തില്‍ പോലും നല്ല കളക്ഷനുണ്ടായിരുന്ന സിനിമ കോവിഡ് രൂക്ഷമാവുകയും സെക്കന്‍റ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദര്‍ശനശാലകളിൽ നിന്ന് പിന്‍വലിക്കുകയായിരുന്നു.

   മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന 'ചതുര്‍മുഖം' എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവർ ചേർന്ന് എഴുതുന്നു.
   Published by:user_57
   First published:
   )}