നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sara's trailer | അന്ന ബെന്‍-ജൂഡ് ആന്റണി ചിത്രം 'സാറാസ്' ട്രെയ്‌ലർ പുറത്തിറങ്ങി

  Sara's trailer | അന്ന ബെന്‍-ജൂഡ് ആന്റണി ചിത്രം 'സാറാസ്' ട്രെയ്‌ലർ പുറത്തിറങ്ങി

  Anna Ben - Jude Anthany Joseph movie Saras trailer released | ചിത്രം ജൂലായ് 5ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും

  സാറാസ്

  സാറാസ്

  • Share this:
   കൊച്ചി: അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'സാറാസ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. നവയുഗത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവങ്ങൾ കോർത്തിണക്കിയുള്ള ട്രെയ്‌ലർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. സാറ എന്ന പ്രധാന വേഷം ചെയ്യുന്നത് 'അന്ന ബെൻ' ആണ്.

   ചിത്രം ജൂലായ് 5ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.

   നേരത്തെ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരുന്നു. 'മേലെ വിണ്ണിന്‍...' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം പകര്‍ന്നിരിക്കുന്നത്.

   സണ്ണി വെയ്ന്‍ ആണ് ചിത്രത്തിലെ നായകന്‍. അന്ന ബെന്നിനൊപ്പം ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

   വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് സിനിമയില്‍ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇരുന്നോറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോവിഡ് സുരക്ഷ പൂര്‍ണമായി ഒരുക്കിയായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.   വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

   'ക്ലാസ്സ്മേറ്റ്സ്' അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ.

   ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍.

   സൗണ്ട് മിക്‌സിങ് ഡാന്‍ ജോസ്, പ്രോജക്ട് ഡിസൈനര്‍ ബിനു മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ബിബിന്‍ സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍, പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് സുഹൈബ്, ഡിസൈന്‍ 24എ.എം, പബ്ലിസിറ്റി ഡിസൈൻ - എസ്തെറ്റിക് കുഞ്ഞമ്മ, ടൂണി ജോൺ.

   Summary: Trailer drops for Anna Ben -Sunny Wayne - Jude Anthany Joseph movie Sara's. The film is set for a release on July 3 on Amazon Prime. This is the third directorial from Jude, who had earlier made Ohm Shanthi Oshaana and Oru Muthassi Gadha. Anna Ben plays the lead
   Published by:user_57
   First published: