നിലവിലെ സാഹചര്യത്തില്‍ സി കാറ്റഗറി ജില്ലകളില്‍ തിയേറ്ററുകള്‍ തുറക്കുന്നത് പ്രായോഗികമായ കാര്യമല്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ തിയേറ്ററുകളോട് വിവേചനം കാട്ടിയിട്ടില്ല. മറ്റ് പൊതുസ്ഥലങ്ങളിലും നിയന്ത്രണങ്ങളുണ്ട്. മാളുകളിലും, ജിമ്മുകളിലും നീന്തല്‍ക്കുളങ്ങളിലും രോഗം പടരാനുള്ള സാധ്യതയും ഏറെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്, തിരുവനന്തപുരം സ്വദേശിയായ തിയേറ്റർ ഉടമ നിർമ്മൽ എന്നിവരാണ് ഹർജി സമർപ്പിച്ചത്. ക്ലബ്ബുകൾ ജിംനേഷ്യങ്ങൾ, പാർക്കുകൾ എന്നിവക്ക് പ്രവർത്തനാനുമതി നൽകിയ പശ്ചാത്തലത്തിൽ തിയേറ്ററുകൾക്കും ഇളവ് അനുവദിക്കണമെന്നും തീരുമാനം വിവേചനപരമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇവർ ഹർജി സമർപ്പിച്ചത്.
advertisement
Also read- രാത്രി യാത്ര ചിലവ് കൂടും; ബസ് ചാർജ് രാത്രിയിൽ 40 ശതമാനം കൂട്ടാൻ ശുപാർശ
തിയേറ്ററുകൾ മാത്രം അടച്ചിടുന്നതിന്റെ യുക്തിയെന്ന് ഫെഫ്ക ?
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് (Covid outbreak) തിയേറ്ററുകള്‍ അടയ്ക്കുന്നതിനെതിരെ ആരോഗ്യമന്ത്രിയ്ക്ക് (Health Minister) ഫെഫ്കയുടെ (FEFKA) കത്ത്. സി കാറ്റഗറിയിലുള്ള ജില്ലകളില്‍ തിയേറ്ററുകള്‍ മാത്രം അടച്ചുപൂട്ടുന്നതില്‍ പുനരാലോചന വേണമെന്നാണ് ആവശ്യം. മാളുകളും ബാറുകളും തുറന്നിടുബോള്‍ തിയേറ്ററുകള്‍ അടച്ചിടുന്നതിന്റെ യുക്തിയെന്തെന്നും ഫെഫ്ക ചോദിയ്ക്കുന്നു. തിയേറ്ററുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമെ പ്രവേശനം അനുവദിച്ചിട്ടൊള്ളു. ഒരു ഡോസെങ്കിലും വാക്‌സിനെടുക്കണമെന്നതും നിര്‍ബന്ധമാണ്. ഈ സാഹചര്യത്തില്‍ തിയെറ്ററിലാണ് രോഗവ്യാപന സാധ്യത കുറവെന്നും ഫെഫ്ക ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. മുഖങ്ങൾ സ്ക്രീനിന്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണ പാനിയങ്ങൾ ഓഡിറ്റോറിയത്തിനുള്ളിൽ വിതരണം ചെയ്യപ്പെടുന്നില്ല. ഇതെല്ലാം തിയേറ്ററുകളെ റെസ്റ്ററന്റുകളിൽ നിന്നും, ബാറുകളിൽ നിന്നും, സ്പാ, സലൂണുകളിൽ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ടെന്നും കത്തിൽ വിവരിക്കുന്നു.
Also read- Mosquito Eradication | കൊതുകിനെ തുരത്താന്‍ കൊച്ചി കോര്‍പറേഷന്‍; കര്‍മ്മ പദ്ധതിയ്ക്ക് രൂപംനല്‍കി
Covid 19 | എറണാകുളം ജില്ലയിൽ സമൂഹ വ്യാപനമല്ലെന്ന് കളക്ടർ ജാഫർ മാലിക്ക്; കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവില്ല
കൊച്ചി: എറണാകുളം (Ernakulam) ജില്ലയിൽ കോവിഡ് രോഗികളുടെ (covid patients) എണ്ണം വർദ്ധിക്കുന്നത് സമൂഹ വ്യാപനം മൂലമല്ലെന്ന് കളക്ടർ ജാഫർ മാലിക്ക്. അതുകൊണ്ട് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവില്ല. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. രോഗികളുടെ എണ്ണം കൂടുന്നത് ടെസ്റ്റുകളുടെ എണ്ണം വർധിച്ചതു കൊണ്ടാണ്. എത്രയും പെട്ടന്നു പോസിറ്റീവ് കേസുകൾ കണ്ടെത്താനാണ് ശ്രമിക്കുന്നത്.
കൂടുതൽ രോഗികളെ കുറഞ്ഞ സമയം കൊണ്ട് കണ്ടെത്തുന്നതിലൂടെ മറ്റുള്ളവരിലേക്ക് രോഗവ്യാപനം തടയാൻ കഴിയും. നിലവിൽ ജില്ലയിൽ 71 ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് കൂടുതലും വാണിജ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ആശുപത്രിയിൽ ചികിത്സ വേണ്ടവരുടെ എണ്ണം കുറവാണ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളും ജില്ലാ ഭരണകൂടത്തോട് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും കളക്ടർ ജാഫർ മാലിക് വ്യക്തമാക്കി.