Union Budget 2022| കുട, ഇന്ധനവില കൂടും; മൊബൈല്‍ ഫോണുകൾക്കും വസ്ത്രങ്ങള്‍ക്കും രത്‌നക്കല്ലുകൾക്കും വിലകുറയും

Last Updated:

വില കൂടുന്നതും കുറയുന്നതുമായ ഉത്പന്നങ്ങളെ കുറിച്ച് അറിയാം

ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയിലെ കുത്തനെയുള്ള തിരിച്ചുവരവിന്റെ പശ്ചാത്തലത്തിൽ ഈ സാമ്പത്തിക വർഷം രാജ്യം 9.2 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ബജറ്റ് (Union Budget 2022) അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman) പറഞ്ഞു. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന്, 2022-23 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ രൂപ അവതരിപ്പിക്കുമെന്ന് ധനമന്ത്രി തന്റെ നാലാമത്തെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ക്രിപ്‌റ്റോകറൻസി പോലുള്ള വെർച്വൽ, ഡിജിറ്റൽ അസറ്റുകൾ വിൽക്കുന്നതിനോ ഏറ്റെടുക്കുന്നതിനോ ഉള്ള വരുമാനത്തിന് 30 ശതമാനം നികുതിയും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. നികുതി സ്ലാബുകളിൽ മാറ്റങ്ങളൊന്നുമില്ലെങ്കിലും, പുതുക്കിയ ആദായനികുതി റിട്ടേണുകൾ ഇപ്പോൾ രണ്ട് വർഷത്തിനുള്ളിൽ ഫയൽ ചെയ്യാമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു, ഇത് നികുതിദായകർക്ക് കുറച്ച് ആശ്വാസം നൽകുന്നു.
അതേസമയം, കുട, ഇറക്കുമതി ചെയ്ത വസ്തുക്കള്‍ എന്നിവയ്ക്ക് വില കൂടും. ഇന്ധനവില ഉയരും. എഥനോള്‍ ചേര്‍ക്കാത്ത ഇന്ധനത്തിന് 2 രൂപ അധിക എക്‌സൈസ് തീരുവ ചുമത്തും. എഥനോള്‍ മിശ്രിത ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
advertisement
എന്നാൽ. കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകള്‍ക്കും രത്‌നങ്ങള്‍ക്കുമുളള കസ്റ്റംസ് തീരുവ അഞ്ചുശതമാനമാക്കി കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇ-കൊമേഴ്‌സിലൂടെ ആഭരണ കയറ്റുമതി ഉയര്‍ത്തുന്നതിനായി ഈ വര്‍ഷം ജൂണ്‍ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
ഇലക്ട്രോണിക്‌സ് പാര്‍ട്‌സുകള്‍ക്കും കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വസ്ത്രങ്ങള്‍, വജ്രം-രത്‌നക്കല്ലുകള്‍, പെട്രോളിയം ഉത്പന്നങ്ങള്‍ക്കായുള്ള രാസവസ്തുക്കള്‍, സ്റ്റീല്‍ സ്‌ക്രാപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍, മുതലായവയ്ക്ക് വിലകുറയും.
advertisement
ബജറ്റിൽ ചെലവേറിയതും വിലകുറഞ്ഞതുമായ ഉത്പന്നങ്ങൾ:
ചെലവേറിയത്
കുടകളുടെ തീരുവ കൂട്ടി
ഇറക്കുമതി ചെയ്ത എല്ലാ ഇനങ്ങളും
വിലകുറഞ്ഞത്
വസ്ത്രങ്ങൾ
രത്നക്കല്ലുകളും വജ്രങ്ങളും
അനുകരണ ആഭരണങ്ങൾ
പെട്രോളിയം ഉൽപന്നങ്ങൾക്ക് ആവശ്യമായ രാസവസ്തുക്കൾ
സ്റ്റീൽ സ്ക്രാപ്പുകൾ
മൊബൈൽ ഫോണുകൾ
മൊബൈൽ ഫോൺ ചാർജറുകൾ
92 മിനിറ്റാണ് നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം നീണ്ടത്. ഇതുവരെയുള്ള മന്ത്രിയുടെ ഏറ്റവും ചെറിയ പ്രസംഗമാണിത്. 2020 ലെ പ്രസംഗം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നായി 2 മണിക്കൂറും 40 മിനിറ്റും നീണ്ടുനിന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Union Budget 2022| കുട, ഇന്ധനവില കൂടും; മൊബൈല്‍ ഫോണുകൾക്കും വസ്ത്രങ്ങള്‍ക്കും രത്‌നക്കല്ലുകൾക്കും വിലകുറയും
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement