TRENDING:

Happy Birthday Nayanthara| ലേഡി സൂപ്പർസ്റ്റാറിന് ഇന്ന് പിറന്നാൾ; ആശംസയുമായി വിഘ്നേഷ് ശിവൻ

Last Updated:

ആരാധകർക്കായി താരത്തിന്റെ പുതിയ ചിത്രം നേട്രികന്റെ ടീസറും പുറത്തുവിട്ടിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് ഇന്ന് 36ാം പിറന്നാൾ. പിറന്നാൾ ദിവസം നയൻസിന്റെ കാമുകൻ വിഘ്നേഷ് ശിവൻ മനോഹരമായ ചിത്രം പങ്കുവെച്ചാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. ആരാധകർക്കായി താരത്തിന്റെ പുതിയ ചിത്രം നെട്രിക്കണ്ണ് ടീസറും വിഘ്നേഷ് പുറത്തുവിട്ടിട്ടുണ്ട്.
advertisement

വിഘ്നേഷ് നിർമിക്കുന്ന ചിത്രത്തിൽ കാഴ്ച്ചയില്ലാത്ത യുവതിയുടെ വേഷമാണ് നയൻതാര ചെയ്യുന്നത്. "ഹാപ്പി ബെർത്ത്ഡേ തങ്കമേ, പ്രചോദനവും സമർപ്പണവും ആത്മാർത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായി ഉയരങ്ങളിൽ പറക്കുക", വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം മൂക്കുത്തിയമ്മൻ ദീപാവലിക്ക് ഹോട്സ്റ്റാറിൽ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനി പുറത്തിറങ്ങാനുള്ള നെട്രിക്കണ്ണ് സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്.

advertisement

നയൻതാരയ്ക്ക് പിറന്നാൾ സമ്മാനമായി മലയാള സിനിമയായ നിഴലിന്റെ അണിയറ പ്രവർത്തകരും ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. നയൻതാര നായികയാകുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായിക. ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാര അഭിനയിക്കുന്ന മലയാള ചിത്രമാണ് നിഴൽ. അപ്പു ഭട്ടതിരിയാണ് നിഴലിന്റെ സംവിധായകൻ.

സോഷ്യൽമീഡിയയിൽ ഇല്ലെങ്കിലും താരത്തിന് പിറന്നാൾ ആശംസകൾ സോഷ്യൽമീഡിയയിലൂടെ അറിയിക്കുകയാണ് ആരാധകർ. കരിയറിന്റെ ആദ്യഘട്ടത്തിൽ ഗ്ലാമറസ് വേഷങ്ങളിൽ മാത്രം ഒതുക്കപ്പെട്ട താരം പിന്നീട് മലയാളമടക്കമുള്ള ഭാഷകളിൽ സ്വന്തം പ്രയത്നം കൊണ്ട് ഇടം നേടുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് നയൻസ്. ഒരു സിനിമയ്ക്ക് പത്ത് കോടിയാണ് നയൻതാരയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾക്കൊപ്പം തെന്നിന്ത്യയിലെ വമ്പൻ നായകർക്കൊപ്പവും ഒരുപോലെ നയൻതാര അഭിനയിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
Happy Birthday Nayanthara| ലേഡി സൂപ്പർസ്റ്റാറിന് ഇന്ന് പിറന്നാൾ; ആശംസയുമായി വിഘ്നേഷ് ശിവൻ
Open in App
Home
Video
Impact Shorts
Web Stories