TRENDING:

KGF 2 | 'റോക്കി ഭായ്'ക്ക് പിറന്നാള്‍ സമ്മാനം; മാസായി യാഷ്; 'കെജിഎഫ് 2' ഏപ്രിലില്‍

Last Updated:

ചിത്രം ഈ വര്‍ഷം ഏപ്രില്‍ തിയറ്ററുകളില്‍ എത്തും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് KGF 2. KGFന്റെ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ നടന്‍ യാഷിന്റെ (Yash Actor) പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്.
advertisement

കോവിഡിന്റെ പശ്ചാത്തലത്തില്‍ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. ചിത്രം ഈ വര്‍ഷം ഏപ്രില്‍ തിയറ്ററുകളില്‍ എത്തും. ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ മാസ് ലുക്കിലുള്ള യാഷിനെയാണ് കാണാന്‍ സാധിക്കുന്നത്. യാഷിന്റെ പിറന്നാളിനോടനുബന്ധിച്ച് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പങ്കുവച്ചത്.

കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന 'കെജിഎഫ് 2'ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. പ്രശാന്ത് നീലാണ് കന്നട ആക്ഷന്‍ ചിത്രമായ കെജിഎഫിന്റെ സംവിധായകന്‍.

advertisement

കെ ജി എഫ്: ചാപ്റ്റര്‍ 2, 2020 ഒക്‌റ്റോബര്‍ 23-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ ഷൂട്ടിങ് മുടങ്ങിയതിനാല്‍ റിലീസ് തീയതി നീട്ടുകയായിരുന്നു.

കന്നഡയില്‍ ബ്ലോക്ക് ബസ്റ്റര്‍ ആയിരുന്ന ഗ്യാങ്സ്റ്റര്‍ - ഡ്രാമ ചിത്രം കെ ജി എഫിന്റെ രണ്ടാം ഭാഗമാണ്, ചാപ്റ്റര്‍ 2. യാഷ്, ശ്രീനിധി ഷെട്ടി എന്നിവര്‍ക്കൊപ്പം ബോളിവുഡ് നടനായ സഞ്ജയ് ദത്തും രവീണ ടന്‍ഡനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രം റിലീസ് ചെയ്യുന്ന ദിവസം ദേശീയ അവധിയായി പ്രഘ്യാപിക്കണമെന്ന് ഒരു ആരാധകന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് വൈറലായിരുന്നു.

advertisement

ചിത്രത്തിന്റെ ഹിന്ദി പകര്‍പ്പവകാശം ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്ധ്വാനിയുടെ എക്‌സല്‍ എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് വാങ്ങിയിരിക്കുന്നത്. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആയിരിക്കും കേരളത്തില്‍ ചിത്രം വിതരണം ചെയ്യുക. കെ ജി എഫ് ചാപ്റ്റര്‍ 2 നിര്‍മ്മിച്ചിരിക്കുന്നത് വിജയ് കിരഗന്ധൂര്‍ ആണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരീഡ് ഡ്രാമയാണ് കെജിഎഫ്. 2018 ഡിസംബര്‍ 21 നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. രണ്ടാംഭാഗത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. അധീര എന്ന വില്ലന്‍ ലുക്കിലുള്ള സഞ്ജയ് ദത്തിന്റെ ചിത്രം വൈറലായിരുന്നു. സഞ്ജയ് ദത്തിന്റെ 61ാം പിറന്നാള്‍ ദിനത്തിലാണ് അധീരാ എന്ന വില്ലന്‍ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടത്. 1951 മുതലുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
KGF 2 | 'റോക്കി ഭായ്'ക്ക് പിറന്നാള്‍ സമ്മാനം; മാസായി യാഷ്; 'കെജിഎഫ് 2' ഏപ്രിലില്‍
Open in App
Home
Video
Impact Shorts
Web Stories