'കിഴക്കും പടിഞ്ഞാറും ഇല്ലെങ്കിൽ ഇടതുപക്ഷവും വലതുപക്ഷവുമില്ല...കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാൽ ബുദ്ധികൂടുമെന്ന് പറയുപോലെയാണ് ഇടതുപക്ഷത്തിരുന്നാൽ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്..തിരിയുന്ന ഭൂമിയുടെ യാഥാർത്ഥ്യം ഉൾകൊള്ളാതെ സുര്യൻ ഉദിക്കുന്നു എന്ന് പറയുന്ന നമ്മൾ എത്ര പാവങ്ങളാണ് ല്ലേ?...എല്ലാ വിപ്ലവ കവിതകളിലും മുദ്രാവാക്യങ്ങളിലും ഉദിച്ചുയരുന്ന സൂര്യന് ഇപ്പോഴും വലിയ സ്ഥാനമാണ്...ഒരിക്കലും ഉദിക്കാത്ത സൂര്യൻ നമ്മുടെ ബുദ്ധിയെ എന്താണ് വിളിക്കുന്നത് എന്ന് ആർക്കറിയാം..ഇല്ലാത്ത സമയത്തെ വാച്ചാക്കി കൈയ്യിൽ കെട്ടി അത് നോക്കി ജീവിക്കുന്നവർ അമ്പലത്തിലും പള്ളിയിലും പോയി പ്രാർത്ഥിക്കുന്നവർ ഇല്ലാത്ത ഈശ്വരനെ ആശ്രയിച്ച് ജീവിക്കുന്നു എന്ന് കളിയാക്കും...സമയവും നമുക്ക് ജീവിക്കാൻ വേണ്ടി നമ്മൾ ഉണ്ടാക്കിയതാണെന്ന് ഓർക്കാതെ...സമയമായാലും കിഴക്കായാലും പടിഞ്ഞാറായാലും ഇടതായാലും വലതായാലും നമ്മൾ എല്ലാവരുടെയും തലച്ചോറ് ഇപ്പോഴും ഗുഹാമനുഷ്യന്റെ സെറ്റിങ്ങിൽസ് തന്നെയാണ് ...പ്രിയപ്പെട്ട ഭൂമിയമ്മെ ഞങ്ങൾക്ക് പരസ്പരം ഗുഡ് മോർണിങ്ങും ഗുഡ് നൈറ്റും പറയാൻ വേണ്ടി ഇല്ലാത്ത സമയം പാലിക്കാൻ വേണ്ടി ഇനിയും തിരിയേണമേ...' എന്നായിരുന്നു ഹരീഷ് പേരടിയുടെ പരാമർശം.
advertisement
പ്രസംഗത്തിലെ വാക്കുകൾ ട്രോൾ വരെയെത്തിയ സാഹചര്യത്തിൽ അലക്‌സാണ്ടർ ജേക്കബ് നൽകിയ വിശദീകരണം ചുവടെ:
'സനാതന ധര്‍മത്തെക്കുറിച്ച് അമേരിക്കയില്‍ ക്ലാസ്സെടുക്കുന്ന ഏതാനും സന്ന്യാസിമാര്‍ ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തിലാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഈ സംഭവത്തെക്കുറിച്ച് പറയുന്നത്. വെള്ളക്കാരോടാണ് അവര്‍ ക്ലാസ്സെടുക്കുന്നത്. അതിന്റെ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ കെട്ടിടം പൊളിച്ചതും അനുബന്ധസംഭവങ്ങളും അതിലാണ് പറയുന്നത്. സന്ന്യാസിമാര്‍ കള്ളം പറയുമെന്ന് താന്‍ കരുതുന്നില്ല.
അമേരിക്കക്കാരോടാണ് പ്രസംഗിക്കുന്നത്, പ്രസംഗിക്കുന്നതില്‍ തെറ്റുണ്ടെങ്കില്‍ അത് അവര്‍ അപ്പോള്‍ തന്നെ കണ്ടുപിടിച്ച് തിരുത്തും. ലോഡ് കെസ്റ്റര്‍ എന്നയാളാണ് ഈ കെട്ടിടം നിര്‍മിച്ചത്. കെസ്‌റ്റേര്‍സ് ഹൗസ് എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. അദ്ദേഹം തന്നെയാണ് അത് പൊളിച്ചതും പുതിയത് നിര്‍മിച്ചുകൊടുത്തതും. ഈ കെട്ടിടത്തെക്കുറിച്ചാണ് സന്ന്യാസി പ്രസംഗത്തില്‍ സംസാരിക്കുന്നത്. 80 കൊല്ലം മുന്‍പ് രണ്ടാം ലോകമഹായുദ്ധ കാലത്ത് നടന്ന കാര്യമാണ്. ' അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.
Summary: Actor Hareesh Peradi has put up a post on Facebook after the speech of former DGP Alexander Jacob turned controversial
