TRENDING:

'അനിയനെ ഓര്‍ത്ത് അഭിമാനിക്കുന്നു'; ആടുജീവിതം കണ്ടിറങ്ങി കണ്ണ് നിറഞ്ഞു ഇന്ദ്രജിത്

Last Updated:

ഭാര്യയും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്തിനൊപ്പമാണ് താരം സിനിമ കാണാനെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബ്ലെസി- പൃഥ്വിരാജ് കൂട്ട്കെട്ടിൽ പുറത്തിറങ്ങിയ ആടുജീവിതം തീയറ്ററുകളിൽ‌ പ്രദർശനം തുടരുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് കൊണ്ടാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ആടുജീവിതത്തിലെ പ്രകടനത്തെ പ്രശംസിച്ച് നടനും സഹോദരനുമായ ഇന്ദ്രജിത്ത്.
advertisement

ആടുജീവിതം കണ്ട് കണ്ണ് നിറഞ്ഞാണ് ഇന്ദ്രജിത് തീയറ്ററിനു പുറത്ത് എത്തിയത്.ഒരു നടന്‍ എന്ന രീതിയില്‍ കൂടുതല്‍ കഴിവു തെളിയിക്കണമെന്ന് പൃഥ്വിരാജ് എപ്പോഴും ആഗ്രഹിച്ചിരുന്നെന്നും ഇന്ദ്രജിത്ത് പറഞ്ഞു. 'ഞാന്‍ അവനെ ഓര്‍ത്ത് അഭിമാനിക്കുന്നു. പൃഥ്വിയെ എങ്ങനെയൊക്കെ വിശേഷിപ്പിച്ചാലും അവന്റെ ഉള്ളില്‍ നടന്‍ എന്ന നിലയില്‍ കൂടുതല്‍ തെളിയിക്കണം എന്ന വെമ്പല്‍ ഉണ്ടായിരുന്നു. ഇത് ഈ സിനിമയിലെ പ്രകടനം കാണുമ്പോള്‍ അറിയാം. അത്ര കഠിനാധ്വാനം ചെയ്ത് അത്ര ക്ഷമയോടെയാണ് പൃഥ്വി ഇത് ചെയ്തത്. ഒരു നടന്റെ ജീവിതത്തില്‍ എപ്പോഴും ഇതുപോലുള്ള കഥാപാത്രം കിട്ടില്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ് ഇത്. ആ സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി അവന്റെ കഴിവിന്റെ പരമാവധി ചെയ്തു.' - ഇന്ദ്രജിത്ത് പറഞ്ഞു.

advertisement

Also read-ആടുജീവിതം കാണണമെന്നത് സഹോദരന്റെ വലിയ ആഗ്രഹം എന്നാല്‍ 2021 ല്‍ മരിച്ചു; കുറിപ്പുമായി ആരാധകൻ; മറുപടിയുമായി പൃഥ്വി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചിത്രത്തിന്റെ സംവിധായകൻ ബ്ലെസിയേയും ഇന്ദ്രജിത്ത് പ്രശംസിച്ചു. ചിത്രത്തിലെ എല്ലാ രംഗങ്ങളും മികച്ചതാണ്. മികച്ച രീതിയിലാണ് അഭിനയിച്ചിരിക്കുന്നത്. ബ്ലെസി സാറിനും ആശംസകള്‍. മികച്ച സിനിമയാണ്. നമുക്കും നമ്മുടേതായ റെവനന്റോ കാസ്റ്റ് എവേയോ ഉണ്ടെന്ന് പറയാന്‍ പറ്റും.- താരം കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിലൂടെ ഓസ്‌കര്‍ മലയാളത്തില്‍ എത്തുമോ എന്ന ചോദ്യത്തിന് നല്ലൊരു സിനിമ നമ്മള്‍ ചെയ്തു. അവാര്‍ഡ് നമ്മുടെ കയ്യില്‍ അല്ലല്ലോ?- എന്നായിരുന്നു താരത്തിന്റെ മറുപടി. ഭാര്യയും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്തിനൊപ്പമാണ് താരം സിനിമ കാണാനെത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'അനിയനെ ഓര്‍ത്ത് അഭിമാനിക്കുന്നു'; ആടുജീവിതം കണ്ടിറങ്ങി കണ്ണ് നിറഞ്ഞു ഇന്ദ്രജിത്
Open in App
Home
Video
Impact Shorts
Web Stories