ആടുജീവിതം കാണണമെന്നത് സഹോദരന്റെ വലിയ ആഗ്രഹം എന്നാല്‍ 2021 ല്‍ മരിച്ചു; കുറിപ്പുമായി ആരാധകൻ; മറുപടിയുമായി പൃഥ്വി
- Published by:Sarika KP
- news18-malayalam
Last Updated:
ഒരു പ്രേക്ഷകൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഹൃദയഭേദകമായ കുറിപ്പും അതിന് പൃഥ്വി നൽകിയ മറുപയടിയുമാണ് ശ്രദ്ധ നേടുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് കൊണ്ടാണ് ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതം തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നിരവധി പേരാണ് ചിത്രത്തിനു അഭിനന്ദനുവായി എത്തുന്നത്. ഈ അവസരത്തിൽ ഒരു പ്രേക്ഷകൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഹൃദയഭേദകമായ കുറിപ്പും അതിന് പൃഥ്വി നൽകിയ മറുപയടിയുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഒടുവിൽ ആടുജീവിതം ഇങ്ങെത്തിയിരിക്കുകയാണ്. എന്റെ സഹോദരൻ ഇതിനായി ഏറെ വർഷങ്ങൾ സ്വപ്നം കണ്ടു. എന്നാൽ 2021 സെപ്തംബറിൽ ആരോഗ്യ പ്രശ്നങ്ങൾ മൂലം മരണപ്പെട്ടു. മാനസിക ദൗർബല്യങ്ങളുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ ആവേശം പ്രകടമായിരുന്നു. സിനിമ കാണാൻ അദ്ദേഹം ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ,' എന്ന് പറഞ്ഞു കൊണ്ടാണ് പ്രേക്ഷകൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിനൊപ്പവും സഹോദരന്റെ ഒരു വീഡിയോയും പ്രേക്ഷകൻ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ സഹോദരൻ, ആടുജീവിതത്തിന്റെ ഷൂട്ടിങ് വേളയിൽ കൊവിഡ് പ്രതിസന്ധികൾ മൂലം മുടങ്ങിയ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കണമെന്ന ആഗ്രഹം പങ്കുവെക്കുന്നതും സിനിമയിലൂടെ പൃഥ്വിരാജ് ദേശീയ പുരസ്കാരം നേടുമെന്ന് ആവേശത്തോടെ പറയുന്നതും വീഡിയോയിൽ കാണാം.
advertisement
I am so so sorry for your loss @rajeshwh ???? I hope he’s watching from somewhere and that we’ve made him proud! ???? https://t.co/Dwi8BYziyK
— Prithviraj Sukumaran (@PrithviOfficial) March 31, 2024
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടൻ പൃഥ്വിരാജ് മറുപടിയുമായി എത്തി. നിങ്ങളുടെ നഷ്ടത്തിൽ പങ്കുചേരുന്നു. അദ്ദേഹം മറ്റെവിടെയെങ്കിലും നിന്ന് ഇതൊക്കെ കാണുന്നുണ്ടാകുമെന്നും ഇതോർത്ത് അദ്ദേഹം അഭിമാനപ്പെടുണ്ടാകുമെന്നും പൃഥ്വി കുറിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 02, 2024 10:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ആടുജീവിതം കാണണമെന്നത് സഹോദരന്റെ വലിയ ആഗ്രഹം എന്നാല്‍ 2021 ല്‍ മരിച്ചു; കുറിപ്പുമായി ആരാധകൻ; മറുപടിയുമായി പൃഥ്വി