ഇത് ദൃശ്യം 3 യോ റാം ഫ്രാഞ്ചൈസിയില്‍ പെട്ട ചിത്രമോ അല്ലെന്നും മറിച്ച് മറ്റൊരു ചിത്രമാണെന്നുമാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. മോഹൻലാല്‍– ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ദൃശ്യം, ദൃശ്യം– 2, ട്വൽത്ത് മാൻ, റാം എന്നീ സിനിമകളിലാണ് ഇതിനുമുന്‍പ് ഇരുവരും ഒന്നിച്ചത്. ‘റാ’മിന്റെ ചിത്രീകരണം അവസാനഘടത്തിലാണ്. ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.
advertisement
Also read-മലൈക്കോട്ടൈ വാലിബനിലെ ലാൽ സാറിന്റെ എൻട്രിയിൽ തിയേറ്റർ കുലുങ്ങും: ടിനു പാപ്പച്ചൻ
ചിത്രത്തിന്റെ പ്രഖ്യാപനം വന്നതോടെ ഇത് “ദൃശ്യം- 3′ ആണോ എന്ന ചോദ്യമാണ് പോസ്റ്ററിനു താഴെ കമന്റുകളായി വന്നുനിറയുന്നത്. എന്നാൽ ഇത് “ദൃശ്യം- 3 അല്ലെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം. നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ ജീത്തു ജോസഫും പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.