advertisement

മലൈക്കോട്ടൈ വാലിബനിലെ ലാൽ സാറിന്റെ എൻട്രിയിൽ തിയേറ്റർ കുലുങ്ങും: ടിനു പാപ്പച്ചൻ

Last Updated:

"ലാല്‍ സാറിന്റെ ഇന്‍ട്രൊഡക്ഷനില്‍ തിയറ്റര്‍ കുലുങ്ങും, ആ ടൈപ്പ് ഇന്‍ട്രോയാണ് ചിത്രത്തില്‍"

News 18
News 18
മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനിലെ ഇൻട്രോ സീനിനെ കുറിച്ച് സംവിധായകനും ചിത്രത്തിലെ അസോസിയേറ്റുമായ ടിനു പാപ്പച്ചന്‍. ചിത്രത്തിലെ മോഹന്‍ലാലിന്റെ ആദ്യ സീനിലെ വരവിൽ തിയറ്റര്‍ കുലുങ്ങുമെന്നാണ് തന്റെ വിശ്വാസമെന്ന് ടിനു പാപ്പച്ചന്‍ പറയുന്നു. ഒരു അഭിമുഖത്തിലാണ് മലൈക്കോട്ടൈ വലിബനെക്കുറിച്ചുള്ള ടിനു പാപ്പച്ചന്റെ പ്രതികരണം.
സിനിമയെ കുറിച്ച് അധികം പറയാനാകില്ല. എങ്കിലും ആ സിനിമ കളിക്കുന്ന ആദ്യത്തെ ഷോ, ഞാന്‍ പുറത്ത് നിന്ന് കാണുകയാണെന്ന് വിചാരിക്കുക, എന്റെയൊരു വിശ്വാസമാണ്, ആളുകള്‍ എയറില്‍ കേറ്റുമോയെന്ന് അറിയില്ല, ലാല്‍ സാറിന്റെ ഇന്‍ട്രൊഡക്ഷനില്‍ തിയറ്റര്‍ കുലുങ്ങും, ആ ടൈപ്പ് ഇന്‍ട്രോയാണ് ചിത്രത്തില്‍. നമ്മള്‍ പുറത്ത് നിന്ന് നോക്കിയാല്‍ തിയറ്റര്‍ കുലുങ്ങും”. ടിനു പാപ്പച്ചന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു.
130 ദിവസം നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവിലാണ് ലിജോ ജോസ് മലൈക്കോട്ടൈ വാലിഭന് പാക്കപ്പ് പറഞ്ഞത്. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്സ് ലാബ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് പി എസ് റഫീക്കാണ്.
advertisement
Also Read- വിജയ് നയം വ്യക്തമാക്കുന്നു ; വിദ്യാര്‍ഥികള്‍ക്കായി 234 മണ്ഡലങ്ങളിലും ‘ഇരവു നേര പാഠശാലൈ’; തുടക്കം മുന്‍ മുഖ്യമന്ത്രിയുടെ ജന്മദിനത്തില്‍
മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്കിനും പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
Also Read- ബോബൻ സാമുവലിന്റെ പുതിയ ചിത്രം; പ്രധാന അഭിനേതാക്കളായി സൗബിൻ ഷാഹിർ, നമിതാ പ്രമോദ്
മമ്മൂട്ടിയെ നായകനാക്കി ലിജോ സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബന്‍. മമ്മൂക്കയെ എങ്ങനെ ഓണ്‍ സ്‌ക്രീന്‍ കാണണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവോ അത് പോലെ ലാലേട്ടന്‍ ചെയ്ത് കാണണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’ എന്നാണ് ചിത്രത്തെക്കുറിച്ചു സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരു അഭിമുഖത്തിൽ പറഞ്ഞത്.
advertisement
‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്.
സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,ഡാനിഷ് സെയ്ത്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ആണ് ചിത്രം പുറത്തിറങ്ങുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മലൈക്കോട്ടൈ വാലിബനിലെ ലാൽ സാറിന്റെ എൻട്രിയിൽ തിയേറ്റർ കുലുങ്ങും: ടിനു പാപ്പച്ചൻ
Next Article
advertisement
ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ; മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ
ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ; മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ
  • ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു

  • യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ രാജ്യങ്ങളുടെ പരമാധികാര ലംഘനം അപലപിച്ച് സൗദി ഐക്യദാർഢ്യം.

  • സൗദി പ്രതിരോധ സേന ആക്രമണങ്ങൾ തടഞ്ഞതായി വ്യക്തമാക്കി, രാജ്യസുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കും

View All
advertisement