കമൽഹാസൻ വാച്ച് സമ്മാനിച്ചതിന്റെ ചിത്രങ്ങൾ സൂര്യ തന്റെ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിക്രമിൽ സുപ്രധാന അതിഥി വേഷത്തിലാണ് സൂര്യ എത്തുന്നത്. സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രം വിക്രമിന് അടുത്ത സീക്വൽ സാധ്യത നൽകുന്നുണ്ടെന്ന് റിലീസിന് മുമ്പ് തന്നെ ലോകേഷ് കനകരാജ് പറഞ്ഞിരുന്നു.
സൂര്യയ്ക്കൊപ്പം മുഴുനീള ചിത്രത്തിലെത്തുമെന്ന് കമൽഹാസൻ പറഞ്ഞതും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. റോളക്സ് എന്ന കഥാപാത്രമായി സൂര്യയും വിക്രമായി കമൽഹാസനും എത്തുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Also Read-അന്ന് തന്‍റെ കാര്‍ തൊട്ടുനോക്കി ; അതേ ആരാധകന് ഇന്ന് ആഡംബരകാര്‍ സമ്മാനിച്ച് കമല്‍ഹാസന്‍
സംവിധായകൻ ലോകേഷ് കനകരാജിന് ഒരു ആഢംബര കാറും കമൽ ഹാസൻ സമ്മാനിച്ചിരുന്നു. ടൊയോട്ടയുടെ പ്രീമിയം ബ്രാന്റായ ലെക്‌സസിന്റെ ആഡംബര സെഡാന്‍ മോഡൽ ഇ.എസ്.300എച്ച് ആണ് കമല്‍ ഹാസന്‍ ലോകേഷ് കനകരാജിന് സമ്മാനിച്ചത്.
Also Read-വിക്രം സിനിമയുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ തീപിടിച്ചു; ക്ലൈമാക്സിനിടയിൽ ഇറങ്ങിയോടി കാഴ്ച്ചക്കാർ
കമല്‍ഹാസന്‍ വാഹനം ലോകേഷ് കനകരാജിന് സമ്മാനിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എക്‌സ്‌ക്യുസിറ്റ്, ലക്ഷ്വറി എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 56.65 ലക്ഷം രൂപയും 61.85 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
നാല് വർഷങ്ങൾക്ക് ശേഷമെത്തിയ കമൽ ഹാസൻ ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ 200 കോടിയിലേറെയാണ് കളക്ട് ചെയ്തത്. റിലീസിന് മുന്‍പേ സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശം എന്നിവ വിറ്റ വകയില്‍ 200 കോടിയാണ് ‘വിക്രം’ നേടിയത്.