TRENDING:

ജയ ബച്ചനെ കടുത്ത ഭാഷയിൽ വിമർശിച്ച് കങ്കണ റണൗട്ട്; എതിർപ്പുമായി സ്വര ഭാസ്കർ

Last Updated:

തങ്ങളുടെ കരിയർ പടുത്തുയര്‍ത്താൻ സഹായിച്ച ഒരു മേഖലയെ തള്ളിപ്പറയുന്നവരെ കടുത്ത ഭാഷയിൽ വിമർശിച്ച ജയാ ബച്ചൻ, ഏത് പാത്രത്തിൽ നിന്നാണോ കഴിക്കുന്നത് ആ പാത്രത്തിൽ തന്നെ ഓട്ടവീഴ്ത്താൻ ശ്രമിക്കുന്നുവെന്നാണ് ആരോപിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോളിവുഡ് ഇൻഡസ്ട്രിക്കെതിരെ ആവര്‍ത്തിച്ച് വിമർശനങ്ങളുമായെത്തിയിരിക്കുകയാണ് കങ്കണ റണൗട്ട്. പല പ്രമുഖരും താരത്തിനെതിരെ രംഗത്തു വന്നിട്ടും കങ്കണ നിലപാട് മാറ്റമില്ലാതെ തുടരുകയാണ്. ഏറ്റവും പുതിയതായി അഭിനേത്രിയും എംപിയുമായ ജയാ ബച്ചനെയാണ് കങ്കണ കടന്നാക്രമിച്ചിരിക്കുന്നത്. ബോളിവുഡിനെതിരെ കങ്കണ നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച് ജയ പാർലമെന്‍റിൽ പ്രതിഷേധം അറിയിച്ചിരുന്നു. നടിയുടെ പേരെടുത്ത് പറയാതെ കടുത്ത ഭാഷയിലായിരുന്നു വിമർശനം. ഇതിന് മറുപടിയായാണ് കങ്കണയുടെ പ്രതികരണം.
advertisement

'വിനോദവ്യവസായ മേഖലയിൽ നിന്ന് പേരും പ്രശസ്തിയും നേടിയ ആളുകൾ തന്നെ അതിനെ തരംതാഴ്ത്തി പറയുകയാണ്. ഇക്കാര്യത്തോട് ഞാൻ പൂർണ്ണമായും വിയോജിക്കുന്നു.. ഇത്തരം ഭാഷകൾ ഉപയോഗിക്കരുതെന്ന് സർക്കാർ അവരോട് പറയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്' എന്നായിരുന്നു ജയയുടെ വാക്കുകൾ. തങ്ങളുടെ കരിയർ പടുത്തുയര്‍ത്താൻ സഹായിച്ച ഒരു മേഖലയെ തള്ളിപ്പറയുന്നവരെ കടുത്ത ഭാഷയിൽ വിമർശിച്ച ജയാ ബച്ചൻ, ഏത് പാത്രത്തിൽ നിന്നാണോ കഴിക്കുന്നത് ആ പാത്രത്തിൽ തന്നെ ഓട്ടവീഴ്ത്താൻ ശ്രമിക്കുന്നുവെന്നാണ് ആരോപിച്ചത്. 'നിരവധി ആളുകൾക്ക് പേരും പ്രശസ്തിയും നൽകിയ മേഖലയാണിത്. കുറച്ച് ആളുകൾ ചെയ്യുന്ന കാര്യങ്ങൾ കൊണ്ട് ഈ ഇൻഡസ്ട്രി തുടർച്ചയായി അധിക്ഷേപിക്കപ്പെടുന്നു എന്നും അവർ വിമർശിച്ചിരുന്നു.

advertisement

എന്നാൽ ഒരു ട്വീറ്റിലൂടെയാണ് കങ്കണ ഇതിന് മറുപടി നൽകിയത്. ' ഏത് പാത്രമാണ് ജയാ ജിയും അവരുടെ ഇന്‍ഡസ്ട്രിയും നല്‍കിയത്? രണ്ട് മിനിറ്റ് നീണ്ട റോൾ, ഐറ്റം നമ്പർ അല്ലെങ്കിൽ ഒരു റൊമാന്‍റിക് സീൻ എന്നിങ്ങനെ ഒരു പാത്രം മാത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്. അതും നായകന് വഴങ്ങിക്കൊടുത്തശേഷം മാത്രം. ഈ ഇൻഡസ്ട്രിയെ ഫെമിനിസം പഠിപ്പിച്ചത് ഞാനാണ്. ആ പാത്രത്തിൽ സ്ത്രീ കേന്ദ്രീകൃത-ദേശഭക്തി ചിത്രങ്ങൾ നിറച്ച് അലങ്കരിച്ചു. ഇത് എനിക്ക് സ്വന്തമായ പാത്രമാണ്.നിങ്ങളുടെതല്ല ജയാ ജീ' എന്നായിരുന്നു മറുപടി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ഈ ട്വീറ്റിനെതിരെ നടി സ്വര ഭാസ്കർ രംഗത്തെത്തിയിട്ടുണ്ട്. 'നിങ്ങളുടെ മനസിലെ മാലിന്യം നിങ്ങളിലേക്ക് മാത്രം ചുരുക്കു എന്നാണ് സ്വര വിമർശിച്ചത്. ' എന്നെ അധിക്ഷേപിക്കണമെങ്കിൽ ചെയ്തോളു നിങ്ങളുടെ വിഡ്ഢിത്തരങ്ങൾ സന്തോഷത്തോടെ കേട്ട് ചെളിക്കുള്ളിലെ ഈ ഗുസ്തിയിൽ ഞാനും പങ്കാളിയാകാം.. ഇന്ത്യൻ സംസ്കാരത്തിൽ തന്നെ ആദ്യം പഠിപ്പിക്കുന്ന കാര്യം മൂത്തവരെ ബഹുമാനിക്കുക എന്നതാണ്. നിങ്ങളൊരു സ്വയം പ്രഖ്യാപിത ദേശസ്നേഹിയാണ് എന്ന് വ്യക്തമാക്കി സ്വര ട്വിറ്ററിൽ കുറിച്ചു.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ജയ ബച്ചനെ കടുത്ത ഭാഷയിൽ വിമർശിച്ച് കങ്കണ റണൗട്ട്; എതിർപ്പുമായി സ്വര ഭാസ്കർ
Open in App
Home
Video
Impact Shorts
Web Stories