Kangana Ranaut | മുംബൈയിലെ ഓഫീസ് പൊളിച്ച സംഭവത്തിൽ രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ

Last Updated:

സംഭവവുമായി ബന്ധപ്പെട്ട് ഗവർണർ ഭഗത് സിങ് കോഷിയാരിയുമായി കങ്കണ ചർച്ച നടത്തിയിരുന്നു. കങ്കണയുടെ ഓഫീസ് പൊളിച്ച നടപടിയിൽ സംസ്ഥാന സർക്കാരിനെ ഗവർണർ അതൃപ്തി അറിയിച്ചിരുന്നു.

മുംബൈ: നഗരത്തിലെ തന്റെ ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഇടിച്ചുനിരത്തിയ സംഭവത്തിൽ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി കങ്കണ റണൗട്ട്. ബോംബൈ ഹൈക്കോടതിയെയാണ് കങ്കണ സമീപിച്ചത്.
സെപ്റ്റംബർ ഒമ്പതിന് ആയിരുന്നു കങ്കണയുടെ ബാന്ദ്ര വെസ്റ്റിലുള്ള ഓഫീസിന്റെ ഒരു ഭാഗം ബി എം സി പൊളിച്ചത്. നിശ്ചിത പ്ലാനിൽ നിന്നു മാറി അനധികൃത നിർമാണം നടത്തിയെന്ന് ആരോപിച്ചാണ് കങ്കണയുടെ ഓഫീസ് കെട്ടിടം ബി എം സി പൊളിച്ചത്.
അതേസമയം, ഓഫീസ് കെട്ടിടത്തിന്റെ 40 ശതമാനവും ബിഎംസി തകർത്തതായി കങ്കണ കോടതിയെ അറിയിച്ചു. സോഫകൾ, വില കൂടിയ ലൈറ്റുകൾ, അപൂർവ കലാസൃഷ്ടികൾ എന്നിവയും തകർക്കപ്പെട്ടതിൽ ഉൾപ്പെടുന്നു. ഓഫീസ് തകർത്ത നടപടിയിൽ ബി എം സി നൽകിയ സത്യവാങ്മൂലത്തിന് മറുപടിയായാണ് കങ്കണ കോടതിയിൽ ഇക്കാര്യങ്ങൾ അറിയിച്ചത്.
advertisement
You may also like:സ്വപ്നക്കൊപ്പം വനിത പൊലീസുകാരുടെ സെൽഫി; ഫോൺ നൽകിയിട്ടില്ലെന്ന് നഴ്സുമാർ [NEWS]ലൈഫ് മിഷന്‍ വിവാദം: എൻഫോഴ്സ്മെന്റ് യു വി ജോസിന്റെ മൊഴിയെടുത്തു [NEWS] ബെന്നി ബെഹനാന്‍ സമുദായത്തെ ഒറ്റി, കേരളത്തില്‍ കോ-ലീ-ബി സഖ്യം'; വിമര്‍ശിച്ച് കാന്തപുരം മുഖപത്രം [NEWS]
അതേസമയം, കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിക്കുന്നതിനുള്ള ഓർഡർ കോടതി തടഞ്ഞിരുന്നു. കങ്കണയുടെ ഓഫീസ് 14 ലംഘനങ്ങൾ നടത്തിയെന്നാണ് ബി എം സി കണ്ടെത്തിയത്. ഓഫീസ് പൊളിക്കുന്നതിന് സെപ്റ്റംബർ ഏഴിനു പുറപ്പെടുവിച്ച നോട്ടീസും സെപ്റ്റംബർ ഒമ്പതിലെ ഉത്തരവ് റദ്ദാക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. തുടർ നടപടികളിൽ നിന്ന് ബി എം സിയെ തടയണമെന്നും കങ്കണ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
നേരത്തെ, സംഭവവുമായി ബന്ധപ്പെട്ട് ഗവർണർ ഭഗത് സിങ് കോഷിയാരിയുമായി കങ്കണ ചർച്ച നടത്തിയിരുന്നു. കങ്കണയുടെ ഓഫീസ് പൊളിച്ച നടപടിയിൽ സംസ്ഥാന സർക്കാരിനെ ഗവർണർ അതൃപ്തി അറിയിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Kangana Ranaut | മുംബൈയിലെ ഓഫീസ് പൊളിച്ച സംഭവത്തിൽ രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ
Next Article
advertisement
മുൻ കൊട്ടാരക്കര സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺ‌ഗ്രസ് വേദിയില്‍; അംഗത്വം സ്വീകരിച്ചു
മുൻ കൊട്ടാരക്കര സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺ‌ഗ്രസ് വേദിയില്‍; അംഗത്വം സ്വീകരിച്ചു
  • മുൻ കൊട്ടാരക്കര സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു, യുഡിഎഫ് വേദിയിൽ അംഗത്വം സ്വീകരിച്ചു

  • നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് സൂചന

  • ഐഷാ പോറ്റിയുടെ മണ്ഡലത്തിലെ സ്വീകാര്യത വോട്ടായി മാറിയാൽ വമ്പൻ മാർജിനിൽ വിജയിക്കാൻ സാധ്യതയുണ്ട്

View All
advertisement