സമ്മിശ്ര പ്രതികരണങ്ങളുമായി ചിത്രം തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തമിഴ്‌നാട്ടിലും ഓവർസീസ് മാർക്കറ്റിലും ഗംഭീര കളക്ഷനാണ് ചിത്രം നേടുന്നത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.350 കോടി രൂപ ബിഗ് ബജറ്റില്‍ ഒരു പിരീഡ് ആക്ഷന്‍ ഡ്രാമയായാണ് ചിത്രം ഒരുക്കിയത്. വലിയ കാൻവാസിൽ ഒരുക്കിയ ചിത്രത്തില്‍ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണുള്ളത്. സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെഇ ജ്ഞാനവേൽ രാജ, യുവി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്.
advertisement
Also Read: Kanguva OTT: ഇനിയും ട്രോളുകൾ താങ്ങില്ല; കങ്കുവ ഒടിടിയിലെത്തിയത് 13 മിനിറ്റ് ട്രിം ചെയ്തതിനുശേഷം
രണ്ട് വ്യത്യസ്‌ത കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ പ്രത്യക്ഷപ്പെട്ടത്. സിനിമയില്‍ സൂര്യയുടെ എതിരാളിയായി എത്തിയത് ബോളിവുഡ് താരം ബോബി ഡിയോൾ ആണ്. ദിഷപതാനി സൂര്യയുടെ നായികയായും എത്തി. സിനിമയുടെ രണ്ടാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.