ഈ യുവനടി അവിടെ വലിയ വ്യക്തിത്വങ്ങളുമായി വേദി പങ്കിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടെന്നും ഇവരിൽ നിന്ന് രാജ്യത്തിന് ഒരു സംഭാവനയും ഇല്ലെന്നായിരുന്നു ജഗ്ഗേഷിന്‍റെ വിമർശനം. എന്നാൽ, പ്രിയ വാര്യർക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
'ലാലേട്ടാ, ഒരു ഉമ്മ തരട്ടെ'; ആരാധികയുടെ ഉമ്മ സ്നേഹപൂർവം സ്വീകരിച്ച് മോഹൻലാൽ 'ഫൈൻ, ഫൈൻ'
'ഈ നടി എഴുത്തുകാരിയല്ല, സ്വാതന്ത്ര്യ സമര സേനാനിയുമല്ല. നൂറിലധികം സിനിമകളിൽ അഭിനയിച്ച നടിയല്ല, മദർ തെരേസയുമല്ല. ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കി ശ്രദ്ധ നേടി പെൺകുട്ടിയാണ്. നൂറോളം സിനിമകള്‍ ചെയ്ത സായി പ്രകാശിനും നിര്‍മലാനന്ദ സ്വാമിജിക്കുമൊപ്പമാണ് അവര്‍ വേദിയില്‍ ഇരുന്നത്. കണ്ണിറക്കുന്ന ഒരു പെൺകുട്ടിയെ മാതൃകയാക്കുന്നതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്.
advertisement
ചടങ്ങിൽ നിന്ന് താൻ വിട്ടു നിന്നിരുന്നെങ്കിൽ അത് ഈഗോ ആയി കണക്കാക്കുമായിരുന്നെന്നും ജഗ്ഗേഷ് പറഞ്ഞു.