'ലാലേട്ടാ, ഒരു ഉമ്മ തരട്ടെ'; ആരാധികയുടെ ഉമ്മ സ്നേഹപൂർവം സ്വീകരിച്ച് മോഹൻലാൽ 'ഫൈൻ, ഫൈൻ'

Last Updated:

സ്നേഹപൂർവം ആ ഉമ്മ സ്വീകരിച്ച താരം 'ഓകേ, ഫൈൻ ഫൈൻ' എന്നു പറഞ്ഞ് യാത്രയാകുകയും ചെയ്തു.

ആരാധകരെ മോഹൻലാൽ നിരാശരാക്കാറില്ല. വിദേശത്ത് നിന്നുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവധി ആഘോഷത്തിനായി ന്യൂസിലൻഡിലാണ് ഇപ്പോൾ മോഹൻലാൽ ഉള്ളത്. അവധി ആഘോഷിക്കാനെത്തിയ മോഹൻലാലിനെ വഴിയിൽ വെച്ച് ആരാധകർ കണ്ടപ്പോൾ  സെൽഫി എടുക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
എന്നാൽ, വീഡിയോയുടെ ഹൈലൈറ്റ് അതിന്‍റെ അവസാന ഭാഗത്താണ്. സെൽഫി എടുത്തപ്പോൾ ആരാധികയ്ക്ക് ഒരു ആഗ്രഹം മോഹൻലാലിന് ഒരു ഉമ്മ കൊടുക്കണം. 'ഒരു ഉമ്മ തന്നോട്ടെ'യെന്ന് ആരാധിക ചോദിക്കുകയും ചെയ്തു. സ്നേഹപൂർവം ആ ഉമ്മ സ്വീകരിച്ച താരം 'ഓകേ, ഫൈൻ ഫൈൻ' എന്നു പറഞ്ഞ് യാത്രയാകുകയും ചെയ്തു.
സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദറിന്‍റെ ഷെഡ്യൂൾ ബ്രേക്കിലാണ് താരം ഭാര്യ സുചിത്രയ്ക്കൊപ്പം അവധി ആഘോഷിക്കാൻ ന്യൂസിലൻഡിലേക്ക് പോയത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ലാലേട്ടാ, ഒരു ഉമ്മ തരട്ടെ'; ആരാധികയുടെ ഉമ്മ സ്നേഹപൂർവം സ്വീകരിച്ച് മോഹൻലാൽ 'ഫൈൻ, ഫൈൻ'
Next Article
advertisement
Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പങ്കാളിയുമായി നല്ല ഏകോപനം ഉണ്ടാകും

  • ഇടവം രാശിക്കാർക്ക് ഇന്ന് സ്‌നേഹവും വാത്സല്യവും നിറഞ്ഞ ദിവസം

  • മിഥുനം രാശിക്കാർക്ക് ഇന്ന് പ്രണയ ജീവിതം റൊമാന്റിക് ആയിരിക്കും

View All
advertisement