TRENDING:

Kannur Squad | തെറ്റിയില്ല അത് 'കണ്ണൂര്‍ സ്ക്വാഡ്' തന്നെ; മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Last Updated:

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിയില്ല. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കണ്ണൂർ സ്ക്വാഡ് എന്നാണ് ചിത്രത്തിന്റെ പേര്. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഹമ്മദ് ഷാഫിയും, നടൻ റോണി ഡേവിഡ് രാജുമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നത്.
advertisement

തന്‍റെ വരാനിരിക്കുന്ന സിനിമയുടെ പേര് കണ്ണൂര്‍ സ്ക്വാഡ് എന്നാണെന്ന് നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ പ്രമോഷനിടെ ഒരു അഭിമുഖത്തില്‍ മമ്മൂട്ടി അബദ്ധത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അണിയറക്കാര്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ല.

Also Read – ‘ഐസ്ക്രീംകാരൻ പാല്‍ക്കാരനായി; ലിജോ ജോസ് പെല്ലിശേരിയുടെ സിനിമ തന്റെ പടം പട്ടാപ്പകൽ മോഷ്ടിച്ചത്;തമിഴ് സംവിധായിക

റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.

advertisement

മുഹമ്മദ് റാഹിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ.

‘തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ’; തീയേറ്ററുകളില്‍ തീപാറിക്കാന്‍ ദുല്‍ഖര്‍; ‘കിങ് ഓഫ് കൊത്ത’യ്ക്ക് പാക്കപ്പ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് കണ്ണൂര്‍ സ്ക്വാഡിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്- ജിബിൻ ജോൺ, അരിഷ് അസ്‌ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ- റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, മേക്കപ്പ്- റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ- ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ്- വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്- ഡിജിറ്റൽ ടർബോ മീഡിയ, സ്റ്റിൽസ്- നവീൻ മുരളി, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, ഡിസൈൻ- ഏയ്സ്തെറ്റിക് കുഞ്ഞമ്മ, ഓവർസീസ് വിതരണം- ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്. പി ആർ ഒ പ്രതീഷ് ശേഖർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Kannur Squad | തെറ്റിയില്ല അത് 'കണ്ണൂര്‍ സ്ക്വാഡ്' തന്നെ; മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories