'തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ'; തീയേറ്ററുകളില്‍ തീപാറിക്കാന്‍ ദുല്‍ഖര്‍; 'കിങ് ഓഫ് കൊത്ത'യ്ക്ക് പാക്കപ്പ്
- Published by:Arun krishna
- news18-malayalam
Last Updated:
പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രം കിങ് ഓഫ് കൊത്ത.യുടെ ചിത്രീകരണം പൂര്‍ത്തിയായി.”തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ” എന്ന മാസ് ഡയലോഗിനൊപ്പം കൈയിൽ തോക്കുമായി നില്‍ക്കുന്ന ദുല്‍ഖറിന്‍റെ വീഡിയോ പങ്കുവെച്ചാണ് അണിയറക്കാര്‍ പാക്കപ്പ് വിവരം അറിയിച്ചത്.
ഓണം റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ 95 ദിവസത്തെ ഷൂട്ടിംഗ് ആണ് പൂർത്തിയായത്. തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് ചിത്രീകരണം നടന്നത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമിക്കുന്ന കിങ് ഓഫ് കൊത്ത മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.
advertisement
പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിങ് ഓഫ് കൊത്ത പറയുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം :നിമീഷ് രവി, സ്ക്രിപ്റ്റ് :അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ :ശ്യാം ശശിധരൻ, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം:പ്രവീൺ വർമ്മ, സ്റ്റിൽ : ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ,വിഷ്ണു സുഗതൻ, പി ആർ ഓ : പ്രതീഷ് ശേഖർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 22, 2023 5:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ'; തീയേറ്ററുകളില്‍ തീപാറിക്കാന്‍ ദുല്‍ഖര്‍; 'കിങ് ഓഫ് കൊത്ത'യ്ക്ക് പാക്കപ്പ്


