കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും നിര്‍മ്മാതാക്കളുടെ സ്ഥിതി അത്ര സുഖകരമല്ല. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി സിനിമകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് ഹിറ്റായത്. പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍റെ അഭിപ്രായത്തില്‍ ഇക്കൊല്ലം റീലീസ് ചെയ്തതില്‍ 4 സിനിമകള്‍ മാത്രമാണ് തിയേറ്ററുകളില്‍ നിന്ന് മികച്ച കളക്ഷന്‍ നേടിയത്.
Also Read - Neru Review | കുഴിച്ചുമൂടാനാകാത്ത, കാണാത്ത ദൃശ്യത്തിന്റെ നേരും നെറിയും; വെൽക്കം ബാക്ക്, മോഹൻലാൽ
മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്‍റണി ജോസഫ് ഒരുക്കിയ 2018, ജീത്തു മാധവന്‍ ഒരുക്കിയ രോമാഞ്ചം, നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്സ്, മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് 2023ലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍. പന്ത്രണ്ടോളം സിനിമകള്‍ ഒടിടി ഡിജിറ്റല്‍ പ്രീമിയര്‍ റൈറ്റ്സ്, മറ്റ് ബിസിനസുകളിലൂടെ വലിയ നഷ്ടത്തിലേക്ക് പോകാതെ പിടിച്ചു നിന്നു. അപ്പോഴും പരാജയപ്പെട്ട സിനിമകളുടെ എണ്ണം വലിയൊരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
advertisement
കഴിഞ്ഞ വര്‍ഷം റിലീസായ സിനിമകളില്‍ 85 ശതമാനവും സാമ്പത്തികമായി പരാജയപ്പെട്ടവയാണ്. കോവിഡ് പ്രതിസന്ധി മൂലം റിലീസ് വൈകിയ പല സിനിമകളും ഒന്നിച്ച് തിയേറ്ററുകളിലെത്തിയതാണ് സിനിമകള്‍ പരാജയപ്പെടാനുള്ള കാരണമായി നിര്‍മ്മാതാക്കള്‍ പറയുന്നത്. സിനിമകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതും നഷ്ടത്തിന്‍റെ വലുപ്പം കൂട്ടുന്നു.
മികച്ച സിനിമയാണെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്ന ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ തിയേറ്ററുകളിലേക്ക് ഇടിച്ചു കയറുന്ന സ്ഥിതി ഇപ്പോഴുമുണ്ട്. എന്നാല്‍ ശരാശരി സിനിമ അനുഭവം സമ്മാനിക്കുന്ന സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ എത്തുന്നില്ല എന്നതും വസ്തുതയാണ്.
അഭിനേതാക്കള്‍ പ്രതിഫലം കൂട്ടുന്നതും ലോക്കെഷന്‍ വാടകയുമെല്ലാം സിനിമയുടെ ബജറ്റ് കൂടാന്‍ കാരണമായെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതികരണം. സിനിമയക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന കനത്ത നികുതിയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.