ഏപ്രിൽ 10 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനെപറ്റി നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. സൂര്യ 44 ഒരു ഗ്യാങ്സ്റ്റർ ചിത്രമല്ലെന്നും നിറയെ ആക്ഷനുള്ള ഒരു ലവ് സ്റ്റോറി ആണെന്നും സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു ലവ് സ്റ്റോറി ചെയ്യണമെന്നത് എന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. അതും സൂര്യ സാറിനെയും പൂജ ഹെഗ്ഡെയും വച്ച് ഒരു ലവ് സ്റ്റോറി ചെയ്യുമ്പോൾ അതിൽ ഞാൻ ആവേശഭരിതനായിരുന്നു എന്നും എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് സുബ്ബരാജ് പറഞ്ഞു. 'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സൂര്യ 44'ന്റെ ടാഗ് ലൈൻ. ചിത്രത്തിൽ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.