TRENDING:

Kaviyoor Ponnamma| ലാലേട്ടന്‍റെ സിനിമയിലെ 'അമ്മ'; കവിയൂർ പൊന്നമ്മ മോഹന്‍ലാലിന്റെ അമ്മയായത് അന്‍പതോളം സിനിമകളില്‍

Last Updated:

ലാലേട്ടൻ കഥാപാത്രങ്ങളായ സേതു മാധവന്റേയും സോളമന്റേയും ഭരത പിഷാരടിയുടേയും പുലിക്കാട്ടിൽ ചാർളിയുടേയും അമ്മയായി പൊന്നമ്മ തിളങ്ങി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അരനൂറ്റാണ്ട് മലയാള സിനിമയിൽ തിളങ്ങി നിന്ന കവിയൂർ പൊന്നമ്മ(Kaviyoor ponnama) മോഹൻലാൽ ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു. 50 ഓളം മോഹൻലാൽ(Mohanlal) ചിത്രങ്ങളിൽ അമ്മ കഥാപാത്രങ്ങളായും അല്ലാതെയും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം തന്നെ അക്കാലത്തെ സൂപ്പർ ഹിറ്റുകളും ആയിരുന്നു.മക്കൾ എങ്ങനെയുള്ളവരായാലും ഒരമ്മയ്ക്ക് അവരെ എങ്ങനെ കണ്ണടച്ച് സ്നേഹിക്കാനും ലാളിക്കാനും ആകും എന്നത് കവിയൂർ പൊന്നമ്മ(Kaviyoor ponnama) തന്റെ കഥാപാത്രങ്ങളിലൂടെ ജീവിച്ചു കാണിച്ചു.
advertisement

ലാലേട്ടൻ (Mohanlal) കഥാപാത്രങ്ങളായ സേതു മാധവന്റേയും സോളമന്റേയും ഭരത പിഷാരടിയുടേയും പുലിക്കാട്ടിൽ ചാർളിയുടേയും അമ്മയായി പൊന്നമ്മ തിളങ്ങി. അമ്മ കഥാപാത്രം മാത്രമല്ല മോഹൻലാൽ(Mohanlal) കഥാപാത്രത്തോട് അടുത്തു നിൽക്കുന്ന ഒട്ടനേകം വ്യത്യസ്ഥമായ കഥാപാത്രങ്ങളിലും പൊന്നമ്മ(Kaviyoor ponnama) പ്രത്യക്ഷപ്പെട്ടു. കിരീടം സിനിമയിലെ മോഹൻലാൽ കഥപാത്രമായ സേതുമാധവന്റെ അമ്മ കഥാപാത്രത്തെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

അങ്ങനെ മലയാള സിനിമയിൽ പ്രിയ കോമ്പോകളായി ഇരുവരും മാറി. കിരീടം, ചെങ്കോൽ, തേന്മാവിൻ കൊമ്പത്ത്, ക്രിസ്ത്യൻ ബ്രദേഴ്സ്, കാക്കക്കുയിൽ, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, ​ഗാന്ധർവ്വം, വിയറ്റ്നാം കോളനി, നാട്ടുരാജാവ്, വടക്കുംനാഥൻ, ഇവിടം സ്വർഗ്ഗമാണ്, ഗാന്ധർവ്വം, ഉത്സവപിറ്റേന്ന്, മിസ്റ്റർ ബ്രഹ്മചാരി തുടങ്ങിയ മലയാളികൾ എത്ര കണ്ടാലും മടുക്കാത്ത നിരവധി ചിത്രങ്ങളിൽ ഇവർ ഒന്നിച്ചു. സംഗീതസംവിധായകൻ ജി ദേവരാജന്റെ നിർബന്ധത്തിൽ ആണ് കവിയൂർ പൊന്നമ്മ(Kaviyoor Ponnamma )നാടകത്തിൽ പാട്ട് പാടാനായി എത്തുന്നത്.

advertisement

ALSO READ: കവിയൂർ പൊന്നമ്മയുടെ പൊതുദർശനം ശനിയാഴ്ച രാവിലെ 9 മുതൽ കളമശേരി ടൗൺഹാളിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പതിനാലാം വയസ്സിൽ കലാരംഗത്തേക്ക് ഗായികയായി എത്തിയ പൊന്നമ്മ(Kaviyoor ponnama) യെ നാടകചാര്യൻ തോപ്പിൽ ഭാസിയാണ് നടിയാക്കി മാറ്റിയത്. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. തന്റെ 19ാം വയസ്സിൽ 1965ൽ പുറത്തിറങ്ങിയ തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ മലയാളത്തിലെ സൂപ്പർ ഹിറ്റ് താരങ്ങളായിരുന്ന സത്യന്റെയും മധുവിനെയും അമ്മ വേഷത്തിൽ അഭിനയിച്ച് പ്രേക്ഷക മനസ്സ് കീഴടക്കി. പിന്നീട് അങ്ങോട്ട് മലയാള സിനിമയിലെ താര രാജാക്കന്മാരുടെ അടക്കം ഒട്ടുമിക്ക താരങ്ങളുടെയും അമ്മയായി നിറഞ്ഞുനിന്നു. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നീ താരങ്ങളുടെ അമ്മയായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Kaviyoor Ponnamma| ലാലേട്ടന്‍റെ സിനിമയിലെ 'അമ്മ'; കവിയൂർ പൊന്നമ്മ മോഹന്‍ലാലിന്റെ അമ്മയായത് അന്‍പതോളം സിനിമകളില്‍
Open in App
Home
Video
Impact Shorts
Web Stories