Kaviyoor Ponnamma| കവിയൂർ പൊന്നമ്മയുടെ പൊതുദർശനം ശനിയാഴ്ച രാവിലെ 9 മുതൽ കളമശേരി ടൗൺഹാളിൽ
- Published by:ASHLI
- news18-malayalam
Last Updated:
ഇന്ന് രാത്രി 10. 30 വരെ ലിസ്സി ഹോസ്പിറ്റലിൽ ഭൗതികശരീരം കാണാൻ സൗകര്യമുരുക്കിയിട്ടുണ്ട്. തുടർന്ന് നാളെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ കളമശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.
അന്തരിച്ച ചലച്ചിത്ര നടി കവിയൂർ പൊന്നമ്മയുടെ സംസ്കാരം നാളെ(ശനി) വൈകിട്ട് 4 മണിക്ക് ആലുവയിലെ വീട്ടുവളപ്പിൽ നടക്കും. ഇന്ന് രാത്രി 10. 30 വരെ ലിസ്സി ഹോസ്പിറ്റലിൽ ഭൗതികശരീരം കാണാൻ സൗകര്യമുരുക്കിയിട്ടുണ്ട്. തുടർന്ന് നാളെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ കളമശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. 79 വയസായിരുന്ന പൊന്നമ്മ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചി കിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അമ്മ വേഷത്തിൽ പകരം വെക്കാനില്ലാത്ത നടിയാണ് താനെന്ന് പലതവണ തെളിയിച്ച പൊന്നമ്മ എഴുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂർ പൊന്നമ്മ താമസിച്ചിരുന്നത്. ഏകമകൾ ബിന്ദു അമേരിക്കയിലാണ്. സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭർത്താവ്. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്.
ALSO READ: സത്യൻ മുതൽ പൃഥ്വിരാജ് വരെ മക്കളായി; അരനൂറ്റാണ്ട് മലയാള സിനിമയിൽ വാത്സല്യത്തിന്റെ നിറകുടമായ അമ്മ
അതേസമയം കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു എന്നും. മലയാള സിനിമയുടെയും നാടകലോകത്തിന്റെയും ചരിത്രത്തിലെ തിളക്കമുള്ള ഒരു അധ്യായത്തിനാണ് ഇവിടെ തിരശ്ശീല വീണിരിക്കുന്നത് എന്നും മുഖ്യമന്ത്രി അനുശോചിച്ചു. തന്റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ എന്നും മായാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 20, 2024 8:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kaviyoor Ponnamma| കവിയൂർ പൊന്നമ്മയുടെ പൊതുദർശനം ശനിയാഴ്ച രാവിലെ 9 മുതൽ കളമശേരി ടൗൺഹാളിൽ