ALSO READ: എം.എസ് സുബ്ബലക്ഷ്മിയെപ്പോലെ പാട്ടുകാരിയാകാൻ കൊതിച്ചു; നാടകത്തിൽ പാടാനെത്തിയ പൊന്നമ്മ നടിയായതിങ്ങനെ
മക്കളും കഥാപശ്ചാത്തലവും മാറിയെങ്കിലും നിറഞ്ഞ പുഞ്ചിരിയോടെ തന്റെ മക്കളെ വാത്സല്യത്തോടെ ലാളിച്ചു സ്നേഹം കൊണ്ട് മൂടുന്ന വ്യത്യസ്ത കഥാപാത്രങ്ങളെ അനശ്വരമാക്കി മാറ്റി പൊന്നമ്മ(Kaviyoor Ponnamma). തന്റെ 19ാം വയസ്സിൽ 1965ൽ പുറത്തിറങ്ങിയ തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ മലയാളത്തിലെ സൂപ്പർ ഹിറ്റ് താരങ്ങളായിരുന്ന സത്യന്റെയും മധുവിനെയും അമ്മ വേഷത്തിൽ അഭിനയിച്ച് പ്രേക്ഷക മനസ്സ് കീഴടക്കി.
advertisement
പിന്നീട് അങ്ങോട്ട് മലയാള സിനിമയിലെ താര രാജാക്കന്മാരുടെ അടക്കം ഒട്ടുമിക്ക താരങ്ങളുടെയും അമ്മയായി നിറഞ്ഞുനിന്നു. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നീ താരങ്ങളുടെ അമ്മയായി. അതിൽ കിരീടം ചിത്രത്തിൽ ചെയ്ത സേതുമാധവന്റെ അമ്മ കഥാപാത്രം പ്രേക്ഷക മനസ്സിൽ എന്നും തങ്ങിനിൽക്കുന്നതാണ്.