Kaviyoor Ponnamma| എം.എസ് സുബ്ബലക്ഷ്മിയെപ്പോലെ പാട്ടുകാരിയാകാൻ കൊതിച്ചു; നാടകത്തിൽ പാടാനെത്തിയ പൊന്നമ്മ നടിയായതിങ്ങനെ

Last Updated:

Kaviyoor Ponnamma: അഭിനയിക്കാൻ അറിയാതെ കരഞ്ഞുനിന്ന കവിയൂർ പൊന്നമ്മയോട് തോപ്പിൽഭാസി പറഞ്ഞ ആ വാക്കുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് എക്കാലത്തെയും സ്നേഹനിധിയായ നിരവധി അമ്മ കഥാപാത്രങ്ങളെയാണ്

Courtesy: IMDB
Courtesy: IMDB
മലയാള സിനിമയിൽ എക്കാലവും വാത്സല്യത്തിന്റെ നിറകുടമായ അമ്മ. അമ്മ കഥാപാത്രം എന്നാൽ മലയാള സിനിമ പ്രേക്ഷകർക്ക് ആദ്യം മനസ്സിലേക്ക്‌ ഓടി എത്തുക കവിയൂർ പൊന്നമ്മ(Kaviyoor Ponnamma )യുടെ മുഖമാണ്. എന്നാൽ തനന്റെ ജീവിതത്തിൽ എം എസ് സുബ്ബലക്ഷ്മിയെ പോലെ പാട്ടുകാരി ആകാൻ ആയിരുന്നു പൊന്നമ്മ ആഗ്രഹിച്ചത്. സംഗീതസംവിധായകൻ ജി ദേവരാജന്റെ നിർബന്ധത്തിൽ ആണ് കവിയൂർ പൊന്നമ്മ(Kaviyoor Ponnamma )നാടകത്തിൽ പാട്ട് പാടാനായി എത്തുന്നത്. പതിനാലാം വയസ്സിൽ കലാരംഗത്തേക്ക് ഗായികയായി എത്തിയ പൊന്നമ്മയെ നാടകചാര്യൻ തോപ്പിൽ ഭാസിയാണ് നടിയാക്കി മാറ്റിയത്. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി.
അഭിനയിക്കാൻ അറിയാതെ കരഞ്ഞുനിന്ന പൊന്നമ്മയോട് 'എടീ കൊച്ചേ അഭിനയം അത്ര വലിയ കാര്യമൊന്നുമല്ല ഞാൻ പറയുന്നതുപോലെ ചെയ്താൽ മതി' എന്നാണ് തോപ്പിൽ ഭാസി പറഞ്ഞത്. കവിയൂർ പൊന്നമ്മയോട് തോപ്പിൽ ഭാസി പറഞ്ഞ ആ വാക്കുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് എക്കാലത്തെയും സ്നേഹനിധിയായ നിരവധി അമ്മ കഥാപാത്രങ്ങളെയാണ്.1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. 1965ൽ തൊമ്മന്റെ മക്കളിൽ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
Kaviyoor Ponnamma| എം.എസ് സുബ്ബലക്ഷ്മിയെപ്പോലെ പാട്ടുകാരിയാകാൻ കൊതിച്ചു; നാടകത്തിൽ പാടാനെത്തിയ പൊന്നമ്മ നടിയായതിങ്ങനെ
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement