Also Read: 15 വർഷത്തെ പ്രണയ സാഫല്യം; നടി കീർത്തി സുരേഷ് വിവാഹിതയായി
രണ്ട് ദിവസം മുൻപ് ഗാനത്തിന്റെ പ്രോമോ പുറത്തുവന്നിരുന്നു. അതീവ ഗ്ലാമറസ് ലുക്കിൽ വരുൺ ധവാനൊപ്പം നൃത്തം ചെയ്യുന്ന കീർത്തി സുരേഷിനെയാണ് ഗാനരംഗത്തിൽ കാണാൻ സാധിക്കുന്നത്. തെന്നിന്ത്യൻ സംഗീത സംവിധായകന്‍ തമന്‍ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ദിൽജിത് ദോസഞ്ജും ദീയും ചേർന്ന് ആലപിച്ച ഗാനം ഇപ്പോൾ ട്രെൻഡിങ്ങിലാണ്.എ കാലീസ്വരനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ക്രിസ്തുമസ് റിലീസായി ഡിസംബർ 25-ന് ചിത്രം തീയേറ്ററുകളിലെത്തും.
advertisement
Also Read: വിവാഹത്തിന് കീർത്തി റെഡി; ആദ്യ ചിത്രം പുറത്ത്; വധു തിരക്കിലാണ്
വരുണ്‍ ധവാന്‍ കീര്‍ത്തി സുരേഷ് എന്നിവര്‍ക്ക് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.2016ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് തെരി. അറ്റ്ലീ, ജിയോ സ്റ്റുഡിയോസ്, സിനി 1 പ്ലസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.