TRENDING:

വ്ലോഗര്‍ അശ്വന്ത് കോക്കിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് നിര്‍മ്മാതാക്കളുടെ പരാതി

Last Updated:

ആലക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ അശ്വന്ത് കോക്ക് തൊഴിൽ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മന്ത്രിയ്ക്ക് പരാതി നല്‍കിയത്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യൂട്യൂബ് വ്ലോഗറും സിനിമ റിവ്യൂവറുമായ അശ്വന്ത് കോക്കിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ പരാതി നല്‍കി. ആലക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ അശ്വന്ത് കോക്ക് തൊഴിൽ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മന്ത്രിയ്ക്ക് പരാതി നല്‍കിയത്.
Aswanth Kok
Aswanth Kok
advertisement

സിനിമകളെ വികലമായ രീതിയില്‍  റിവ്യു ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ അശ്വന്ത് കോക്ക് പണമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സർക്കാരിന് പരാതി നൽകിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും പരാതി നൽകിയത്. വിഷയത്തില്‍ മന്ത്രി ഉടൻ ഇടപെടണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.

സിനിമാ റിവ്യു ബോംബിങ്ങിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു; പരാതി ‘റാഹേൽ മകൻ കോര’ വക 9 പേർക്കെതിരെ

സിനിമ റിവ്യൂ ബോംബിങ്ങില്‍ കേരള പോലീസ് ആദ്യമായി കേസെടുത്തിരുന്നു. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയില്‍ കൊച്ചി സിറ്റി പോലീസാണ് കേസെടുത്തത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഒൻപതു പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്. സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബിങ് എന്നു പറയുന്നത്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വ്ലോഗര്‍ അശ്വന്ത് കോക്കിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് നിര്‍മ്മാതാക്കളുടെ പരാതി
Open in App
Home
Video
Impact Shorts
Web Stories