സിനിമാ റിവ്യു ബോംബിങ്ങിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു; പരാതി 'റാഹേൽ മകൻ കോര’ വക 9 പേർക്കെതിരെ

Last Updated:

സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബിങ് എന്നു പറയുന്നത്

റാഹേൽ മകൻ കോര
റാഹേൽ മകൻ കോര
കൊച്ചി: സിനിമ റിവ്യൂ ബോംബിങ്ങില്‍ ആദ്യ കേസ് റജിസ്റ്റർ ചെയ്ത് കൊച്ചി സിറ്റി പൊലീസ്. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഒൻപതു പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്. സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബിങ് എന്നു പറയുന്നത്. റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ച് വ്ലോഗർമാർ റിവ്യൂ ബോംബിങ് നടത്തുന്നുവെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
‘ആരോമലിന്‍റെ ആദ്യത്തെ പ്രണയ’ത്തിന്‍റെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്.അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിശോധിച്ചു. ഇത്തരം പ്രവണത നിയന്ത്രിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയെന്ന് വിശദീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദേശം നൽകി.നൂറുകണക്കിന് കലാകാരന്മാരുടെ കഠിനാധ്വാനവും ജീവിത സമർപ്പണവുമാണ് സിനിമയെന്ന വസ്തുത മറക്കരുതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം പരാതി ലഭിച്ചാൽ പൊലീസ് നടപടിയെടുക്കുകയും പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുകയും വേണമെന്നും കോടതി നിർദേശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമാ റിവ്യു ബോംബിങ്ങിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു; പരാതി 'റാഹേൽ മകൻ കോര’ വക 9 പേർക്കെതിരെ
Next Article
advertisement
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: മന്ത്രി വീണാ ജോര്‍ജ്
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: മന്ത്രി വീണാ ജോര്‍ജ്
  • 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കരുതെന്ന് മന്ത്രി.

  • കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനത്ത് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും.

  • Coldrif സിറപ്പിന്റെ പ്രശ്‌നത്തെ തുടര്‍ന്ന് കേരളത്തില്‍ വില്‍പന നിര്‍ത്തിയെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്.

View All
advertisement