TRENDING:

ആറ് ആഴ്ച്ചയ്ക്കുള്ളിൽ ഒടിടിക്ക് കൊടുക്കുന്ന നിർമാതാവിന്റെ അടുത്ത ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യില്ല; തീയേറ്റർ ഉടമകളുടെ സംഘടന

Last Updated:

സംസ്ഥാനമൊട്ടാകെ 2 ദിവസം തിയേറ്റർ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഫിയോക് ഭാരവാഹികള്‍ കൊച്ചിയില്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കരാര്‍ ലംഘിച്ച് സിനിമകള്‍ ഒടിടി പ്രദര്‍ശനത്തിന് നല്‍കിയതിനെതിരെ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്. തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ 2018, പാച്ചുവും അത്ഭുതവിളക്കും എന്നീ സിനിമകള്‍ ഒടിടി പ്ലാറ്റ് ഫോമില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ 2 ദിവസം സംസ്ഥാനമൊട്ടാകെ തിയേറ്റർ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഫിയോക് ഭാരവാഹികള്‍ കൊച്ചിയില്‍ പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

നാളെയും മറ്റന്നാളും ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഉണ്ടാകില്ല. റിലീസ് ചെയ്ത് 42 ദിവസത്തിനുള്ളിൽ ചിത്രം ഒടിടിക്ക് കൊടുത്താൽ ആ നിർമാതാവിന്റെ ചിത്രം ഇനി തീയേറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. 2 ചിത്രങ്ങളുടെയും നിർമാതാക്കൾക്കും സംവിധായകർക്കും നോട്ടീസ് നൽകുമെന്നും , പ്രേക്ഷകരെയും തിയേറ്റർ ഉടമകളെയും പറ്റിക്കുന്ന നിലപാട് പാടില്ലെന്നും ഫിയോക് ഭാരവാഹികള്‍ വ്യക്തമാക്കി.

2018 OTT | തിയേറ്ററില്‍ പ്രേക്ഷക പ്രളയം തീര്‍ത്ത 2018 ഒടിടിയിലേക്ക്

advertisement

നടന്മാർ നിർമാതാക്കളായ ശേഷം ഒടിടി റിലീസുകൾ കൂടിയെന്നും തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു. വിഷയത്തില്‍ 20 ദിവസത്തിനകം  സര്‍ക്കാര്‍ തീരുമാനം അറിയിച്ചില്ലെങ്കിൽ തിയേറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും.തിയേറ്റർ ഉടമകളുടെ സ്വപ്നമാണ് ഒടിടി കാരണം തകരുന്നത്. സർക്കാർ നികുതി കൂട്ടുന്നത് തിരിച്ചടിയാകുന്നുണ്ടെന്നും ഉടമകള്‍ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാള സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ജൂഡ് ആന്‍റണി ജോസഫിന്‍റെ 2018 സിനിമ ജൂണ്‍ 7ന് സോണി ലിവിലൂടെ പ്രദര്‍ശനം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ തിയേറ്ററുകളില്‍ മികച്ച പ്രകടനം നടത്തിയ ഫഹദ് ഫാസിലിന്‍റെ പാച്ചുവും അത്ഭുതവിളക്കും ആമസോണ്‍ പ്രൈമിലൂടെ ഒടിടി പ്രദര്‍ശനം ആരംഭിച്ചു കഴിഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ആറ് ആഴ്ച്ചയ്ക്കുള്ളിൽ ഒടിടിക്ക് കൊടുക്കുന്ന നിർമാതാവിന്റെ അടുത്ത ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യില്ല; തീയേറ്റർ ഉടമകളുടെ സംഘടന
Open in App
Home
Video
Impact Shorts
Web Stories