2018 OTT | തിയേറ്ററില്‍ പ്രേക്ഷക പ്രളയം തീര്‍ത്ത 2018 ഒടിടിയിലേക്ക്
- Published by:Arun krishna
- news18-malayalam
Last Updated:
ഇതിനോടകം 160 കോടിയിലെറെ കളക്ഷന്‍ നേടിയ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന് വന്‍ വരവേല്‍പ്പാണ് ആന്ധ്രയിലും തെലങ്കാനയിലും ലഭിക്കുന്നത്.
കേരളാ ബോക്സ് ഓഫീസില്‍ ഉജ്വല വിജയം നേടിയ 2018 എവരിവണ്‍ ഈസ് എ ഹീറോ ഇനി ഒടിടിയിലേക്ക്. കേരളത്തിലെ തിയേറ്ററുകളില്‍ പലതിലും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ അതാത് സ്ഥലങ്ങളില്‍ മികച്ച പ്രതികരണം നേടുന്നതിനിടയിലാണ് അണിയറക്കാര്‍ 2018 സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. സോണി ലിവ്വിലൂടെ ജൂണ്‍ 7നാകും ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ഡിജിറ്റല്‍ പ്രീമിയര്‍ ആരംഭിക്കുക.
ഇതിനോടകം 160 കോടിയിലെറെ കളക്ഷന്‍ നേടിയ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന് വന്‍ വരവേല്‍പ്പാണ് ആന്ധ്രയിലും തെലങ്കാനയിലും ലഭിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് 4.5 കോടി രൂപയാണ് 2018 ഇവിടെ നിന്ന് നേടിയത്. തമിഴിലും ഹിന്ദിയിലും സിനിമയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിക്കുന്നത്.
2018ല്‍ കേരളം അതിജീവിച്ച മഹപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയില്‍ ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍ , ലാല്‍, നരേന്‍, ശിവദ, അപര്‍ണ ബാലമുരളി, തന്‍വി റാം, സുധീഷ്, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സിദ്ദിഖ് തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
May 29, 2023 8:13 PM IST